0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1789

ഉമ്മ, ഒരു ചേട്ടനും ഭാര്യയും, പിന്നെ അവന്റെ അനുജത്തിയും ഭര്‍ത്താവും” “അവന്‍ വിദേശത്തേക്ക് പോയ ശേഷം തിരികെ വന്നിട്ടില്ലേ?’ “ഇല്ലെന്നാണ് എന്റെ അറിവ്” “ഉം..നിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി അവനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം അറേബ്യന്‍ ഡെവിള്‍സിന് അവന്‍ കൊട്ടേഷന്‍ നല്‍കി എന്നതിന് നമ്മുടെ പക്കല്‍ ഒരു തെളിവുമില്ല. അറേബ്യന്‍ ഡെവിള്‍സിന്റെ പങ്ക് തെളിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ഈ കൊട്ടേഷന്‍ നല്‍കിയ കബീറിനെ നമുക്ക് പൊക്കാന്‍ പറ്റൂ. അതുകൊണ്ട് അസീസിനെ കൂടാതെ ഷാജി കൂടി അവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍, നമുക്ക് അതുവച്ച് കോടതിയില്‍ ഒരു ഹര്‍ജി നല്‍കി നോക്കാം..അതായത് പഴയ വിധി പുന പരിശോധിക്കാന്‍..കോടതി സമ്മതിച്ചാല്‍ മറ്റു രണ്ട് സാക്ഷികളെക്കൊണ്ടും ഞാന്‍ സത്യം പറയിച്ചോളാം..പക്ഷെ ഷാജി നമുക്ക് അനുകൂലമായി മൊഴി നല്‍കില്ലല്ലോ?” പൌലോസ് ആലോചനയോടെ പറഞ്ഞു. “നല്‍കും സാറേ. അവന്റെ കാര്യം എനിക്ക് വിട്ടേക്ക്” വാസുവാണ് അത് പറഞ്ഞത്. “എങ്ങനെ? അവന്‍ അവന്മാരുടെ വിശ്വസ്തനാണ്. ഒരിക്കലും അവര്‍ക്കെതിരെ അവന്‍ സംസാരിക്കില്ല” പൌലോസ് സംശയത്തോടെ പറഞ്ഞു. “സംസാരിക്കും. അവന്റെ വീട് സാറിന്റെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആണ്. ഞാനൊരു ചെറിയ പണി ഒപ്പിക്കും. അവന്റെ വീട്ടുകാര്‍ സാറിന്റെ അടുക്കല്‍ പരാതിയുമായി എത്തും. അപ്പോള്‍ എന്നെ പിടിച്ച് അകത്തിടരുത് എന്നൊരു ഉറപ്പ് തരണം” വാസു പറഞ്ഞു. “ഇല്ല വാസൂ. നീ ഇങ്ങനെ കൂടെക്കൂടെ ഇത് പറയണ്ട കാര്യമില്ല. ഡോണ നീതിക്ക് വേണ്ടിയാണ് ഈ പാടൊക്കെ പെടുന്നത്. അവള്‍ക്ക് വേണമെങ്കില്‍ ഇതൊക്കെ വേണ്ടെന്ന് വച്ച് സുഖമായി സ്വന്തം കാര്യം നോക്കി ജീവിക്കാവുന്നതാണ്. പക്ഷെ അനീതി അരങ്ങു വാഴുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ ഇരിക്കാന്‍ അവള്‍ക്ക് കഴിയാത്തത് പോലെ എനിക്കും അവള്‍ ചെയ്യുന്ന ഈ പ്രവൃത്തിയെ എന്നാല്‍ കഴിയും വിധം സഹായിക്കാതിരിക്കാന്‍ പറ്റില്ല. നീ അവള്‍ക്ക് വേണ്ടിയാണ് റിസ്ക്‌ എടുക്കുന്നത്. നീ ആരെയും കൊല്ലാനോ ആവശ്യമില്ലാതെ ഉപദ്രവിക്കാനോ നടക്കുന്ന ആളല്ല

💬 Comments

View all comments