Chapter Title : മൃഗം 21 [Master]
എന്നും എനിക്കറിയാം. അതുകൊണ്ട് നീ എന്ത് വേണേലും ചെയ്തോ. കഴിവതും നിന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കുക. എനിവേ..എന്താണ് നിന്റെ പ്ലാന്‍?” “അത് ഞാന്‍ തല്‍ക്കാലം പറയുന്നില്ല. ഷാജി ഡോണയുടെ അരികിലെത്തി അവള്‍ ആവശ്യപ്പെടുന്ന മൊഴി നല്‍കും. സാറ് ആ സമയത്ത് ഇവള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം” വാസു പറഞ്ഞു. “ഇവളുടെ പരിരക്ഷ ഇനി എന്നും എന്റെ കടമ ആണ് വാസൂ. അക്കാര്യത്തില്‍ നീ പേടിക്കണ്ട. നീ ധൈര്യമായി മുന്‍പോട്ടു പൊയ്ക്കോ” ഡോണ തുടുത്ത മുഖത്തോടെ പൌലോസിനെ നോക്കിയിട്ട് എഴുന്നേറ്റു. “സാറ് ഒരു ദിവസം വീട്ടിലോട്ടു വരണം. പപ്പയെയും മമ്മിയെയും ഒന്ന് പരിചയപ്പെടാം” അവള്‍ പറഞ്ഞു. “നീ ആദ്യം ഈ സാറ് വിളി ഒന്ന് നിര്‍ത്ത്. ഇച്ചായന്‍..ങേ? എന്തോന്ന്? ഇച്ചായന്‍..അത് മതി” പൌലോസ് പറഞ്ഞു. “അതെ സാറേ..ഞാനും ഇവളോട് അത് കുറെ ദിവസമായി പറയുന്നു” വാസു പൌലോസിനെ പിന്താങ്ങി. “ഓ..ശരി ഇച്ചായാ..ഞങ്ങള് പോണു...” “ശരി..ടാ വാസൂ നീ കുലുമാല്‍ ഒപ്പിച്ച് എന്നെ കുടുക്കല്ലേ..മാഡം അറിഞ്ഞാല്‍ അവരെന്നെ വല്ല കാസര്‍കോട്ടേക്കും തട്ടും” പൌലോസ് പറഞ്ഞു. “ട്രാന്‍സ്ഫര്‍ പേടിയില്ലാത്ത സാറിന് ഇപ്പോള്‍ എന്താ ഒരു പേടി?” വാസു ചോദിച്ചു. “അതേടാ..എനിക്ക് ഉടനെ കൊച്ചിയില്‍ നിന്നും എങ്ങോട്ടും പോകണ്ട..ഞാന്‍ ഈ നഗരത്തെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാനിതിനെ സ്നേഹിക്കുന്നു...” ഡോണയെ നോക്കിയാണ് പൌലോസ് അത് പറഞ്ഞത്. “ഉം ഉം..മാനസമൈനെ വരൂ..” വാസു പറഞ്ഞത് കേട്ടു ഡോണയും പൌലോസും ചിരിച്ചു.
💬 Comments
View all comments