Chapter Title : മൃഗം 21 [Master]
പ്രതികള്‍ എന്ന് വന്നാല്‍, കോടതി ചോദിക്കും ഇനിയും ഒരന്വേഷണം നടത്തിയാല്‍ അതില്‍ ആരായിരിക്കും പ്രതി എന്ന്? അതുകൊണ്ട് ഒഫീഷ്യല്‍ ആയി ഈ കേസില്‍ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല” തന്റെ ഓഫീസിലേക്ക് വാസുവിനെയും കൂട്ടി വന്ന ഡോണയോട് പൌലോസ് സംസാരിക്കുകയായിരുന്നു. ഡോണ മ്ലാനവദനയായി അയാളെ നോക്കി. “ഇനി ഈ കേസ് പോലീസ് റീ ഓപ്പണ്‍ ചെയ്യണം എങ്കില്‍ അതിശക്തമായ പൊതുജന പ്രക്ഷോഭമോ അതല്ലെങ്കില്‍ ആരെങ്കിലും പഴയ വിധിക്ക് എതിരെ ഹര്‍ജി ഫയല്‍ ചെയ്ത് അത് കോടതി അംഗീകരിക്കുകയോ വേണം. ഇത് രണ്ടും നടക്കുന്ന കാര്യമാണ് എന്നെനിക്ക് തോന്നുന്നില്ല” പൌലോസ് അവളുടെ മ്ലാനമായ മുഖഭാവം നോക്കി പറഞ്ഞു. “അതെ..എനിക്കും അതറിയാം സാര്‍. പക്ഷെ എനിക്ക് അവരെ നിയമത്തിന്റെ കൈകളില്‍ എത്തിച്ചേ മതിയാകൂ.. അസീസ് മനസ്സുമാറി അവര്‍ക്കെതിരെ മൊഴി നല്‍കുമല്ലോ? അത് വച്ച് പൊലീസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലേ?” ഡോണ പ്രതീക്ഷയോടെ ചോദിച്ചു. “അസീസ് കോടതിയുടെ മുന്‍പാകെ സ്വയം കുറ്റം സമ്മതിച്ചവനും അവന്‍ അങ്ങനെ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി കണ്ടതുമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷയ്ക്ക് വിധിച്ച അവന്‍ ഇനി മുന്‍പ് പറഞ്ഞത് മാറ്റിപ്പറഞ്ഞാല്‍ ആര് അംഗീകരിക്കാനാണ്? അവന്റെ മൊഴിമാറ്റത്തിന് വല്ല വിലയും കിട്ടണമെങ്കില്‍, വേറെയും തെളിവുകള്‍ ഇതിലേക്കായി കണ്ടെത്തേണ്ടി വരും. അതായത് മുംതാസിനെ അറേബ്യന്‍ ഡെവിള്‍സ് പിടിച്ചുകൊണ്ടുപോയി എന്നത് നേരില്‍ അറിയാവുന്ന മറ്റ് ആളുകളുടെ മൊഴിയും അതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ഉണ്ടെങ്കില്‍, നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്” “കബീര്‍ എന്നവന്‍ ആണ് മുംതാസിനെ പ്രണയിച്ചു ചതിച്ചവന്‍. അവനാണ് അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയതും. അവന്‍ പക്ഷെ അന്നേ
💬 Comments
View all comments