Chapter Title : മൃഗം 21 [Master]
വിദേശത്തേക്ക് മുങ്ങിയതാണ്. അവനെ കൈയില്‍ കിട്ടിയാല്‍ നമ്മള്‍ പകുതി ജയിച്ചു. പിന്നെ ഉള്ളത് ഷാജിയാണ്. അന്ന് അവര്‍ ഉപയോഗിച്ച വണ്ടി ഓടിച്ചിരുന്നത് അവനാണ്. അവന്‍ ഒരിക്കലും പക്ഷെ നമുക്ക് അനുകൂലമായി മൊഴി നല്‍കില്ല. പിന്നെയുള്ളത് ഈ സംഭവം നേരില്‍ കണ്ട മത്സ്യവ്യാപാരി അബുബക്കര്‍ എന്ന ആളും, ട്രീസ എന്ന ടീച്ചറും ആണ്. ഇവര്‍ രണ്ടുപേരും അവരെ പേടിയുള്ളവര്‍ ആയതുകൊണ്ട് മൊഴി തരില്ല. അവര്‍ക്ക് ഇതിന്റെ പേരില്‍ ഡെവിള്‍സ് ഭീഷണി നല്‍കിയിട്ടുമുണ്ട്. ഞാന്‍ അവരെ കണ്ട് സംസാരിച്ചെങ്കിലും അവര്‍ സഹകരിക്കാന്‍ തയാറായിരുന്നില്ല” ഡോണ പറഞ്ഞു. “കബീറിന്റെ വീട് എവിടെയാണ്?” പൌലോസ് ചോദിച്ചു. “ഇടപ്പള്ളിയില്‍..” “അവന്റെ വീട്ടില്‍ ആരോക്കെയുണ്ട്?” “അവന്റെ വാപ്പ, ഉമ്മ, ഒരു ചേട്ടനും ഭാര്യയും, പിന്നെ അവന്റെ അനുജത്തിയും ഭര്‍ത്താവും” “അവന്‍ വിദേശത്തേക്ക് പോയ ശേഷം തിരികെ വന്നിട്ടില്ലേ?’ “ഇല്ലെന്നാണ് എന്റെ അറിവ്” “ഉം..നിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി അവനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം അറേബ്യന്‍ ഡെവിള്‍സിന് അവന്‍ കൊട്ടേഷന്‍ നല്‍കി എന്നതിന് നമ്മുടെ പക്കല്‍ ഒരു തെളിവുമില്ല. അറേബ്യന്‍ ഡെവിള്‍സിന്റെ പങ്ക് തെളിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ഈ കൊട്ടേഷന്‍ നല്‍കിയ കബീറിനെ നമുക്ക് പൊക്കാന്‍ പറ്റൂ. അതുകൊണ്ട് അസീസിനെ കൂടാതെ ഷാജി കൂടി അവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍, നമുക്ക് അതുവച്ച് കോടതിയില്‍ ഒരു ഹര്‍ജി നല്‍കി നോക്കാം..അതായത് പഴയ വിധി പുന പരിശോധിക്കാന്‍..കോടതി സമ്മതിച്ചാല്‍ മറ്റു രണ്ട് സാക്ഷികളെക്കൊണ്ടും ഞാന്‍ സത്യം പറയിച്ചോളാം..പക്ഷെ ഷാജി നമുക്ക് അനുകൂലമായി മൊഴി നല്‍കില്ലല്ലോ?” പൌലോസ് ആലോചനയോടെ പറഞ്ഞു. “നല്‍കും സാറേ. അവന്റെ കാര്യം എനിക്ക് വിട്ടേക്ക്” വാസുവാണ്
💬 Comments
View all comments