Chapter Title : മൃഗം 21 [Master]
അത് പറഞ്ഞത്. “എങ്ങനെ? അവന് അവന്മാരുടെ വിശ്വസ്തനാണ്. ഒരിക്കലും അവര്‍ക്കെതിരെ അവന് സംസാരിക്കില്ല” പൌലോസ് സംശയത്തോടെ പറഞ്ഞു. “സംസാരിക്കും. അവന്റെ വീട് സാറിന്റെ സ്റ്റേഷന് അതിര്‍ത്തിയില്‍ ആണ്. ഞാനൊരു ചെറിയ പണി ഒപ്പിക്കും. അവന്റെ വീട്ടുകാര്‍ സാറിന്റെ അടുക്കല്‍ പരാതിയുമായി എത്തും. അപ്പോള്‍ എന്നെ പിടിച്ച് അകത്തിടരുത് എന്നൊരു ഉറപ്പ് തരണം” വാസു പറഞ്ഞു. “ഇല്ല വാസൂ. നീ ഇങ്ങനെ കൂടെക്കൂടെ ഇത് പറയണ്ട കാര്യമില്ല. ഡോണ നീതിക്ക് വേണ്ടിയാണ് ഈ പാടൊക്കെ പെടുന്നത്. അവള്‍ക്ക് വേണമെങ്കില്‍ ഇതൊക്കെ വേണ്ടെന്ന് വച്ച് സുഖമായി സ്വന്തം കാര്യം നോക്കി ജീവിക്കാവുന്നതാണ്. പക്ഷെ അനീതി അരങ്ങു വാഴുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ ഇരിക്കാന്‍ അവള്‍ക്ക് കഴിയാത്തത് പോലെ എനിക്കും അവള് ചെയ്യുന്ന ഈ പ്രവൃത്തിയെ എന്നാല്‍ കഴിയും വിധം സഹായിക്കാതിരിക്കാന്‍ പറ്റില്ല. നീ അവള്‍ക്ക് വേണ്ടിയാണ് റിസ്ക് എടുക്കുന്നത്. നീ ആരെയും കൊല്ലാനോ ആവശ്യമില്ലാതെ ഉപദ്രവിക്കാനോ നടക്കുന്ന ആളല്ല എന്നും എനിക്കറിയാം. അതുകൊണ്ട് നീ എന്ത് വേണേലും ചെയ്തോ. കഴിവതും നിന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കുക. എനിവേ..എന്താണ് നിന്റെ പ്ലാന്‍?” “അത് ഞാന്‍ തല്ക്കാലം പറയുന്നില്ല. ഷാജി ഡോണയുടെ അരികിലെത്തി അവള് ആവശ്യപ്പെടുന്ന മൊഴി നല്‍കും. സാറ് ആ സമയത്ത് ഇവള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം” വാസു പറഞ്ഞു. “ഇവളുടെ പരിരക്ഷ ഇനി എന്നും എന്റെ കടമ ആണ് വാസൂ. അക്കാര്യത്തില്‍ നീ പേടിക്കണ്ട. നീ ധൈര്യമായി മുന്‍പോട്ടു പൊയ്ക്കോ” ഡോണ തുടുത്ത മുഖത്തോടെ പൌലോസിനെ നോക്കിയിട്ട് എഴുന്നേറ്റു. “സാറ് ഒരു ദിവസം വീട്ടിലോട്ടു വരണം. പപ്പയെയും മമ്മിയെയും ഒന്ന് പരിചയപ്പെടാം” അവള്
💬 Comments
View all comments