Chapter Title : മൃഗം 21 [Master]
ചെങ്കദളിയെ അവന് വിവാഹം കഴിക്കാന്‍ ചാന്‍സുണ്ട് എന്നാണ് അവന്റെ ഒരു ബന്ധുത്തെണ്ടി എന്റെ മാമയോടു പറഞ്ഞത്. ആ നായിന്റെ മോനും മുതുകാലത്ത് അവളുടെ പിന്നാലെ വെള്ളമിറക്കി നടക്കുകയാണ്” മാലിക്ക് പറഞ്ഞു. “ആണോ? ഇറ്റ് ഈസ് എ ത്രില്ലിംഗ് ന്യൂസ്. ദിവ്യ വാസുവിന്റെ പെണ്ണാണ് എങ്കില്‍, അവനു നല്കാവുന്ന ഏറ്റവും നല്ല സമ്മാനം നമ്മളും നമ്മുടെ ആളുകളും കൊതിതീരെ ചവച്ചു തുപ്പിയ അവളുടെ ശരീരമായിരിക്കും” സ്റ്റാന്‍ലി ക്രൂരമായ ഭാവത്തോടെ പറഞ്ഞു. “യെസ്, അതോടെ മാനസികമായി തകരുന്ന അവന് ആ പഴയ ശൌര്യം ഒരിക്കലും ഉണ്ടാകില്ല. ആ സമയത്ത് അവനെ നല്ല ആമ്പിള്ളാരെ വിട്ടു പെരുമാറണം. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത രീതിയിലുള്ള പെരുമാറ്റം.” അര്ജുന് പറഞ്ഞു. “അതിനു ശേഷം ഡോണ. അവള്‍ക്ക് ആദ്യം നല്‍കേണ്ടത് അവള്‍ക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും കൈ വച്ചു കൊണ്ടാകണം. അവളുടെ തള്ള ഒരു പീസാണ്. അവളുടെ കണ്മുന്നില് ഇട്ട് തള്ളയെ മാനഭംഗപ്പെടുത്തിക്കണം. അതോടെ അവളുടെ പത്തി പാതി താഴും. മാനസികമായി അവളെ തകര്‍ക്കാന്‍ അത്തരമൊരു പണി കൊണ്ടേ പറ്റൂ” സ്റ്റാന്‍ലിയായിരുന്നു അത് പറഞ്ഞത്. “അസീസിന്റെ കാര്യമോ? അന്ന് ആ ട്രക്ക് ഓടിച്ചവനെ അവനെങ്ങാനും കണ്ടിട്ടുണ്ടെങ്കില്‍ കുഴപ്പമാണ്. നമ്മളാണ് അവനെ കൊല്ലിക്കാന്‍ ശ്രമിച്ചതെന്ന് സംശയം തോന്നിയാല്‍ നമുക്കെതിരെ പലതും അവന് പൊലീസിന് നല്‍കും” അര്ജ്ജുന് ചെറിയ ആശങ്കയോടെ പറഞ്ഞു. “അസീസിന്റെ മനസറിയാന്‍ തല്ക്കാലം ഒരു വഴിയുമില്ല. അപകടം പറ്റിയത് കൊണ്ട് അവനു പരോള്‍ നീട്ടിക്കിട്ടാന്‍ ചാന്‍സുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നീ പറഞ്ഞത് പോലെ ആ ഡ്രൈവറെ അവന് കണ്ടിട്ടുണ്ടെങ്കില്‍ അവനെല്ലാം മനസിലാകും. പോലീസ് അതൊരു
💬 Comments
View all comments