Chapter Title : മൃഗം 21 [Master]
പൌലോസിന്റെ ഓഫീസില്‍ എത്തിയതായിരുന്നു. “അവന്റെ അഡ്രസ് പറയൂ. ഇന്നത്തോടെ അവന്റെ ചൊറിച്ചില്‍ ഞാന്‍ തീര്‍ത്തേക്കാം” പൌലോസ് പത്രത്തിലേക്ക് കടുത്ത കോപത്തോടെ നോക്കി മുരണ്ട ശേഷം തുടര്‍ന്നു “ഒരു പെണ്ണിന്റെ ജീവിതം വച്ചു കളിക്കാന്‍ മടിയില്ലാത്ത ഈ റാസ്ക്കല്‍ ജീവിച്ചിരിക്കാന്‍ തന്നെ അര്‍ഹനല്ല” പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ മട്ടാഞ്ചേരി എസ് ഐയുടെ മീഡിയാനുരാഗം എന്ന പേരില്‍ പൌലോസിന്റെ വണ്ടിയില്‍ ഡോണ കൈകളും വച്ചു നില്‍ക്കുന്ന ചിത്രം ഉണ്ടായിരുന്നു. പ്രത്യേകിച്ച് അതെപ്പറ്റി വാര്‍ത്തയായി ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും അതിന്റെ ക്യാപ്ഷനില്‍ തന്നെ എല്ലാം ഉണ്ടായിരുന്നു. ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന ചിത്രം കൂടി ആയിരുന്നതിനാല്‍ വാര്‍ത്തയുടെ ആവശ്യവും ഉണ്ടായിരുന്നില്ല. “എസിപി മാഡം ഇന്നലെത്തന്നെ എന്നോട് പറഞ്ഞിരുന്നു..ആ പരനാറി എബി എന്തെങ്കിലും വൃത്തികേട് ഒപ്പിക്കുമെന്ന്. ഡോണ..ഗിവ് മി ഹിസ് അഡ്രസ്” “നോ സര്‍. ഇതില്‍ താങ്കള്‍ നേരിട്ട് ഇടപെടരുത്. അത് വ്യക്തിപരമായ വൈരാഗ്യമായി കണ്ടു താങ്കള്‍ക്ക് എതിരെ നടപടി എടുക്കാന്‍ എന്റെ വര്‍ഗ്ഗത്തില്‍ പെട്ട സകലവനും അവളുമാരും ഒരുമിക്കും. പിന്നെ താങ്കള്‍ ഇപ്പോള്‍ വെറുക്കുന്നതിനെക്കാള്‍ കൂടുതല്‍ അവരെ വെറുക്കും. നമുക്കിത് വേറെ രീതിയില്‍ കൈകാര്യം ചെയ്യാം. പ്ലാന്‍ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്” പറഞ്ഞിട്ട് അവള്‍ വാസുവിനെ നോക്കി. “അതെ സാറെ..ഇതില്‍ സാറ് ഇടപെടുകയെ വേണ്ട. ഇത് ഞാന്‍ കൈകാര്യം ചെയ്തോളാം. അത് ഞാനെങ്ങനെ ചെയ്യുന്നു എന്ന് നാളെ ഇവന്റെ പത്രം ഇറങ്ങുന്നതോടെ സാറ് അറിയും” “എന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍?” പൌലോസ് ചോദിച്ചു. “അത് സാറ് കണ്ടറിഞ്ഞാല്‍ പോരെ? പിന്നെ ഇതിന്റെ പേരില്‍ എന്നെപ്പിടിച്ച് അകത്തിടരുത്...അത്രേ ഉള്ളു..” പൌലോസ് ചിരിച്ചു. “നിന്റെ ചെയ്ത്ത് ശരിയായില്ല എങ്കില്‍ മാത്രമേ ഞാനത് ചെയ്യൂ..പിന്നെ ഈ ചിത്രത്തിന്റെ പേരില്‍ പോലീസ് മൊത്തം അവനിട്ട് ഒരു പണി കൊടുക്കാന്‍ അവസരം കാത്തിരിക്കുകയാണ്. നീ ധൈര്യമായി പൊക്കോ..അവന്‍ വിളിച്ചാല്‍ ഒരു സ്റ്റേഷനില്‍ നിന്നും ഒരൊറ്റ പോലീസുകാരനും സഹായിക്കാന്‍ എത്തില്ല..” “ചെയ്ത്ത് ശകലം കൂടിയാലും കുഴപ്പമൊന്നും ഇല്ലല്ലോ?” “നെവര്‍. നിനക്ക് വല്ല സഹായവും വേണമെങ്കില്‍ എന്നെ ഏതു സമയത്തും വിളിക്കാം” “വേണ്ടി വരില്ല സര്‍. ഇതിന്റെ ഉടമയെ മാത്രമല്ല, ഇവനെക്കൊണ്ട് ഇത്
💬 Comments
View all comments