Chapter Title : മൃഗം 21 [Master]
ചെയ്യിച്ച മറ്റവനെയും ഞാനൊന്നു കാണുന്നുണ്ട്; ആദ്യം പക്ഷെ ഇവന്‍” വാസു പറഞ്ഞു. “എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു സര്‍. ഞാനീ ചിത്രം കാര്യമാക്കുന്നില്ല. ആരെങ്കിലും ഇതെപ്പറ്റി ചോദിച്ചാല്‍ സത്യമാണ് എന്നങ്ങു പറയും.. അങ്ങനെ പറയാമോ സര്‍..” ഡോണ അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു. വാസു മെല്ലെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി. പൌലോസ് അവളെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥവും, കണ്ണുകളിലെ ഭാവവും വായിച്ചെടുക്കാന്‍ ഡോണയ്ക്ക് സാധിച്ചില്ല. അല്‍പസമയത്തെ മൌനത്തിനു ശേഷം അയാള്‍ മെല്ലെ എഴുന്നേറ്റ് മുറിയില്‍ രണ്ടുതവണ നടന്നു. ഡോണ അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവസാനം പൌലോസ് അവളുടെ സമീപമെത്തി നിന്നു. “ഡോണ..നിന്നോട് എങ്ങനെ സംസാരിക്കണം, എന്ത് സംസാരിക്കണം എന്നെനിക്ക് അറിയില്ല. കാരണം ഞാനൊരു വിഡ്ഢിയാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയ എന്റെ ജീവിതത്തിലെ ആദ്യ വ്യക്തിയാണ് നീ. എന്റെ തോന്നലുകളുടെ ശരികളില്‍ ജീവിച്ചിരുന്ന എന്നെ, അതല്ല സത്യമെന്ന് നീ നിസ്സാരമായി മനസ്സിലാക്കിച്ചു തന്നു. എങ്കിലും എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല..നീ ഒരു വളരെ വലിയ മനസിന്റെ ഉടമയാണ്. ഞാനതറിയാന്‍ ഒരുപാടു വൈകി. നിന്നെ അധിക്ഷേപിച്ചു പറഞ്ഞ ഓരോ വാക്കും ഇന്നെന്നെ വേട്ടയാടുകയാണ്. നിന്നെപ്പറ്റി എല്ലാം, എല്ലാം എന്ന് വച്ചാല്‍ ഇപ്പോള്‍ നീ നിന്റെ പ്രിയ കൂട്ടുകാരി മുംതാസിനു വേണ്ടി ഏര്‍പ്പെട്ടിരിക്കുന്ന റിസ്കി ബിസിനസ് ഉള്‍പ്പെടെ എല്ലാം, നിന്റെ ജീവിത രീതികളും നിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, നിന്റെ മാതാപിതാക്കളും അങ്ങനെ നീയുമായി ബന്ധപ്പെട്ട സകലതും എനിക്കിപ്പോള്‍ അറിയാം. നിന്നെക്കുറിച്ച് അറിഞ്ഞപ്പോഴാണ് എത്ര നിസ്സാരനാണ് ഞാനെന്ന് എനിക്ക് ബോധ്യമായത്. അങ്ങനെയുള്ള നിനക്ക് ഒരു പീറ എസ് ഐ ആയ എന്നെപ്പോലെ ഒരു തലതിരിഞ്ഞ മനുഷ്യനെ, അതും നാളെ ആരുടെയോ കത്തിയുടെയോ തോക്കിന്റെയോ മുന്‍പില്‍ തീരാനിരിക്കുന്ന...” പെട്ടെന്ന്‍ ഡോണ തന്റെ വലതുകരം കൊണ്ട് അയാളുടെ വായ പൊത്തി. അപ്രതീക്ഷിതമായ ഒരു റിഫ്ലക്സ് ആക്ഷന്‍ ആയിരുന്നു അത്. അവളുടെ കണ്ണുകള്‍ സജലങ്ങള്‍ ആകുന്നതും അരുതേ എന്ന അര്‍ത്ഥത്തില്‍ രണ്ട് തവണ അവള്‍ തലയാട്ടുന്നതും പൌലോസ് കണ്ടു. പെട്ടെന്ന് സ്ഥലകാലബോധം വന്ന ഡോണ ചമ്മലോടെ കൈ മാറ്റിയിട്ട് പുറത്തേക്ക് ഓടിപ്പോയി. പൌലോസ് ശിലപോലെ നിന്നുപോയി അല്‍പനേരം.
💬 Comments
View all comments