0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1762

ചേറ്റുവ മൂസ എന്ന മഞ്ഞ ഉച്ചപത്രത്തിന്റെ ഉടമ ഫോണിലൂടെ സംസാരിക്കുകയായിരുന്നു. സമയം രാത്രി ഒമ്പതുമണി. അമ്പത് വയസിനടുത്ത് പ്രായമുള്ള നല്ല കരുത്തനായ ഒരാളാണ് മൂസ. നരച്ച കുറ്റിമുടിയും കുറ്റിത്താടിയും. ഞരമ്പുകള്‍ തെളിഞ്ഞു കാണാവുന്ന ഉറച്ച കൈകള്‍. പത്രത്തിന്റെ പ്രസ്സിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ആയിരുന്നു അയാള്‍. ഒപ്പം ഒരു കൂട്ടാളിയും വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റിയും ഉണ്ടായിരുന്നു. അടുത്ത ദിവസത്തെ പത്രത്തിലേക്ക് വേണ്ട മാറ്ററുകള്‍ ഉള്ളില്‍ തയാറാക്കിക്കൊണ്ട് അയാളുടെ ജോലിക്കാര്‍ തിരക്കിലായിരുന്നു. “എടൊ തന്റെ പത്രത്തില്‍ എഴുതി വിടുന്നത് പോലെ എനിക്ക് ചെയ്യാന്‍ പറ്റുമോ? പറ്റുമായിരുന്നു എങ്കില്‍ ഞാന്‍ ഇക്കാര്യത്തിന് തന്നെ കാണേണ്ട കാര്യം ഉണ്ടായിരുന്നോ? പിന്നെ താന്‍ പറഞ്ഞ ആ പാലത്തിലൂടെ നടന്ന് തനിക്കിഷ്ടപ്പെട്ട ഒരു സാധനം അങ്ങോട്ട്‌ എത്തും. കൊതി തീരെ തിന്നോണം” ഫോണിന്റെ മറുഭാഗത്ത് എബിയുടെ ശബ്ദം അയാളുടെ കാതിലെത്തി. “ഹോ എന്റെ എബിക്കുഞ്ഞേ..ആരാ പാര്‍ട്ടി?” “കൂടെ ജോലി ചെയ്യുന്ന ഒരു സാധനമാടോ? ഭര്‍ത്താവ് ഉപേക്ഷിച്ച ടീമാ. മുപ്പത് വയസ് പ്രായം. കണ്ടാല്‍ താന്‍ ഞെട്ടും. അവള്‍ക്ക് തന്റെ പ്രായത്തിലുള്ള ആണുങ്ങള്‍ വലിയ ഹരമാ. താനൊരു ഉപകാരം ഇങ്ങോട്ട് ചെയ്ത സ്ഥിതിക്ക്, ഒരു പ്രത്യുപകാരമായി തല്‍ക്കാലം അവളെ താന്‍ എടുത്തോ..പിന്നെ നമുക്കൊന്ന് കാണുകയും ചെയ്യാം” “ഓ മതിയേ..പുള്ളിക്കാരീടെ സൌകര്യം എപ്പഴാന്നു വച്ചാ എന്നോടൊന്നു പറഞ്ഞാ മതി” “അതൊക്കെ ഞാന്‍ പറയാം..ഗുഡ് നൈറ്റ്” “ഓ ഓ..ഗുഡ് നൈറ്റ്” മൂസ ചില വെകിളി പിടിച്ച പിള്ളേരെപ്പോലെ ഇളകിച്ചിരിച്ചു. എന്തോ കോള്‍ ഒത്തിട്ടുണ്ട് എന്ന് ഒപ്പമിരുന്ന ആള്‍ക്ക് മനസിലായി. “പിന്നെ മൂസാക്ക, നിങ്ങള്‍ ഇന്ന് ഫോട്ടോ ഇട്ട ആ എസ് ഐ ഇല്ലേ? അങ്ങേരു മഹാ വെടക്ക് ആണെന്നാ കേള്‍ക്കുന്നത്. അയാളുടെ കൈയിലെങ്ങും ചെന്നു കേറി കൊടുക്കരുത്” അയാള്‍ പറഞ്ഞു. “പത്രക്കാരെ ഒരുത്തനും ഒന്നും ചെയ്യത്തില്ലടാ..അവന്‍ പോകാന്‍ പറ..പിന്നെ എന്റെ ഈ കൈ നീ കണ്ടില്ലേ? അങ്ങനെയിങ്ങനെ ഒരുത്തനും മൂസയെ തൊടാന്‍ ധൈര്യപ്പെടത്തില്ല..” മൂസ ഒരു സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് പറഞ്ഞു. “അയാള്‍ എബിയെ ശരിക്കൊന്നു കുടഞ്ഞു എന്നാ കേട്ടത്. ജഗജില്ലി ആണെന്നാ കേഴ്വി..മട്ടാഞ്ചേരി അടിച്ചൊതുക്കാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്തതാണെന്നും കേള്‍വി

💬 Comments

View all comments