0%

Chapter Title : മൃഗം 21 [Master]

Author : Master Read All Parts 1763

ഉണ്ട്. വേണേല്‍ ഒന്ന് സൂക്ഷിച്ചോ..പറഞ്ഞില്ലെന്നു വേണ്ട..” “ഉം.ഉം.....” മൂസ താല്പര്യമില്ലാത്ത മട്ടില്‍ മൂളി. വാതില്‍ക്കല്‍ ഒരു ബുള്ളറ്റ് വന്നു നിന്ന ശബ്ദം കേട്ട് മൂസയും മറ്റെയാളും അങ്ങോട്ട്‌ നോക്കി. “പറഞ്ഞു നാവു തിരികെ ഇട്ടില്ല..ഇതിനി അയാള്‍ എങ്ങാനും ആകുമോ?” ഒപ്പമുണ്ടായിരുന്ന ആള്‍ ലേശം ശങ്കയോടെ പുറത്തേക്ക് നോക്കി ചോദിച്ചു. “ഏയ്‌..അവന്‍ വരാനാണെങ്കില്‍ എപ്പഴേ വന്നേനെ..ഇത് വേറെ ആരാണ്ടാ” “അങ്ങോട്ട്‌ വരാമോ സാറന്മാരെ?” പുറത്ത് വന്ന വാസു അവര്‍ ഇരുവരോടുമായി ചോദിച്ചു. “ആരാ..വാ കേറിവാ” മൂസ പറഞ്ഞു. വാസു ഉള്ളിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു. “ഇതിന്റെ ഓണര്‍ ആരാ?” അവന്‍ ഇരുവരെയും നോക്കി ചോദിച്ചു. “ഞമ്മളാ..ഉം എന്തെ?” മൂസ അവനെ നോക്കി ചോദിച്ചു. “ഓ..അപ്പൊ സാറാണ് ഇതിന്റെ ഓണര്‍. സാറേ നാളത്തേക്കുള്ള പ്രധാന വാര്‍ത്ത കിട്ടിയോ?” അവന്‍ ചോദിച്ചു. “ഒന്ന് രണ്ടെണ്ണം ഉണ്ട്. പക്ഷെ ഒരു ഗുമ്മു പോരാ..നിങ്ങളുടെല്‍ വല്ലോം ഉണ്ടോ?” “ഉണ്ടല്ലോ..അതല്ലേ ഞാന്‍ രാത്രി തന്നെ വന്നത്” “എങ്കില്‍ കൊടുക്ക്..ഞമ്മള് നാളത്തെ പത്രത്തില്‍ തന്നെ കൊടുക്കാം” “ഞാന്‍ കാര്യം പറഞ്ഞു തരാം. സാറ് അത് വേണ്ടപോലെ എഴുതി ഇട്ടെച്ചാല്‍ മതി. എന്താ പറയട്ടെ” “പറഞ്ഞോ..ഞമ്മള് എഴുതി എടുത്തോളാം” മൂസ പേനയും പേപ്പറും എടുത്തുവച്ചു. “എന്നാ എഴുതിക്കോ..കൊച്ചി. നാളത്തെ തീയതി. ഇന്നലെ ഞങ്ങളുടെ പത്രത്തില്‍ താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയും അതിന്റെ കൂടെ വന്ന വാര്‍ത്തയും ഭാരത്‌ ടൈംസ് എന്ന പത്രത്തിലെ എബി കുര്യാക്കോസ് എന്നയാള്‍ പറഞ്ഞ് അയാളുടെ ആഗ്രഹപ്രകാരം ഞാന്‍ എഴുതിച്ചതും......” “ഛീ നിര്‍ത്തടാ...നീ എന്താ ആളെ കളിയാക്കാന്‍ ഇറങ്ങിയതാ” അവന്റെ സംസാരത്തിന്റെ ഇടയ്ക്ക് കയറി മൂസ അലറി. വാസു ചിരിച്ചു. “ഇയാള്‍ടെ പേര് മൂസ എന്നല്ലേ?” “ഇറങ്ങടാ വെളീല്‍?” മൂസ കൈചൂണ്ടി അലറി. സെക്യൂരിറ്റി വേഗം ഉള്ളിലേക്ക് ഓടിക്കയറി. “എന്താ എന്താ സാറേ പ്രശ്നം?” അയാള്‍ ചോദിച്ചു. “ഈ പന്നീന്റെ മോനെ പിടിച്ചു വെളിയില്‍ കളയടോ” മൂസ അയാളോട് പറഞ്ഞു. സെക്യൂരിറ്റി വാസുവിനെ സമീപിച്ചു. വാസു അയാളെ കൈകാണിച്ചു നിര്‍ത്തി. “ചേട്ടാ ഒരു മിനിറ്റ്. നിങ്ങള്‍ വീട് പുലര്‍ത്താന്‍ വേണ്ടി ആണ് ഈ പരമ കഴുവേറിയുടെ സ്ഥാപനത്തിന്റെ

💬 Comments

View all comments