Chapter Title : മൃഗം 21 [Master]
മുമ്പില്‍ രാത്രി മൊത്തം കുറ്റിയടിച്ച് നില്‍ക്കുന്നത്. എനിക്കതറിയാം. ഇപ്പോള്‍ നിങ്ങളെന്നെ പിടിച്ചു പുറത്ത് കളയാന്‍ നോക്കുന്നത് നിങ്ങളുടെ ജോലിയുടെ ഭാഗവുമാണ്. പക്ഷെ വേണ്ട. നിങ്ങള് വെളിയില്‍ പൊക്കോ..ഇത് ഞാനും ഇവനും തമ്മില്‍ തീര്‍ത്തോളാം..ഉം...” വാസു അയാളെ നോക്കി പറഞ്ഞു. സെക്യൂരിറ്റി അറച്ചറച്ച് മൂസയെ നോക്കി. “അവനെ പിടിച്ചു വെളിയില്‍ കളയടാ..എന്താടാ നീ നോക്കി നില്‍ക്കുന്നത്” മൂസ എഴുന്നേറ്റ് കോപാക്രാന്തനായി അലറി. “അനിയാ നിങ്ങള്‍ പുറത്ത് പോ..പ്ലീസ്” സെക്യൂരിറ്റി വാസുവിനോട് യാചിച്ചു. വാസു എഴുന്നേറ്റ് അയാളെ പിടിച്ചു പുറത്താക്കിയ ശേഷം ഉള്ളില്‍ നിന്നും കതകടച്ചു. പിന്നെ മൂസയുടെ നേരെ സമീപിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഭയന്നു മെല്ലെ മൂസയുടെ പിന്നിലേക്ക് മാറി. “ഹത് ശരി നീ ഞമ്മളോട് കളിക്കാന്‍ തന്നെ വന്നതാണല്ലേ” മൂസ മേശയുടെ പിന്നില്‍ നിന്നും കൈ ചുരുട്ടിക്കയറ്റി പുറത്തേക്കിറങ്ങി. വാസുവിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. “ഇറങ്ങടാ വെളീല്‍” “ഞാന്‍ നിന്റെ ഈ കോഴിക്കൂട്ടില്‍ താമസത്തിന് വന്നതല്ല. ഒരു കാര്യം സാധിക്കാനുണ്ട്. അത് സാധിച്ചാല്‍ ഞാന്‍ പോകും. അത് സാധിച്ച ശേഷം മാത്രമേ ഞാന്‍ പോകൂ” വാസു ചിരിച്ചു. കലികയറിയ മൂസ അവന്റെ മൂക്ക് ലക്ഷ്യമാക്കി മുഷ്ടി പായിച്ചു. മിന്നല്‍ പോലെ തല വശത്തേക്ക് വെട്ടിച്ച വാസു അയാളുടെ ആ കൈയില്‍ കടന്നുപിടിച്ചു പിന്നിലേക്ക് തിരിച്ചു. പിന്നെ തള്ളവിരല്‍ കൈയിലാക്കി അത് പുറകോട്ടമര്‍ത്തി. മൂസ ഉറക്കെ നിലവിളിച്ചു. ജോലിക്കാര്‍ അത് കേട്ട് ഓടിയെത്തി. “അടിച്ചു കൊല്ലടാ ഈ നായെ” വേദനയുടെ ഇടയിലും അയാള്‍ നിലവിളിച്ചു. വാസു അവരെ കൈ കാണിച്ചു. കൂട്ടത്തില്‍ ഒരാള്‍ക്ക് അവനെ മനസിലായി. അഞ്ജനയെ നടുറോഡില്‍ വച്ചു വാസു തല്ലിയ വാര്‍ത്ത അയാള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നു. അതയാള്‍ രഹസ്യമായി തന്റെ സഹപ്രവര്‍ത്തകരോട് അത് പറഞ്ഞു. അതോടെ അവരില്‍ ഒരാളും അങ്ങോട്ട് അടുത്തില്ല. “വെരലെന്ന് വിടടാ..വിട്ടിട്ടു കാര്യം പറ” അവസാനം രക്ഷയില്ലാതെ മൂസ അലറി. വാസു വിരലിലെ പിടി വിട്ട് അയാളെ സ്വതന്ത്രനാക്കി. മൂസ വേദനയോടെ കൈ തടവി പകയോടെ അവനെ നോക്കിയ ശേഷം ഒരു കുതിപ്പിന് തന്റെ സീറ്റില്‍ വീണ്ടും എത്തി മേശവലിപ്പില്‍ നിന്നും റിവോള്‍വര്‍
💬 Comments
View all comments