0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 3.3K

ഞാന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മാത്രം മതി. എനിക്ക് വളരെ വേണ്ടപ്പെട്ട വീട്ടുകാരാണ്. മാത്രമല്ല മൈനര്‍ ആയ ആ പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ അവന്മാര്‍ക്ക് എതിരെ നീ കേസെടുക്കുകയും വേണം. അവളെ അവളുടെ വീട്ടുകാരുടെ ജാമ്യത്തില്‍ ഉടന്‍ തന്നെ വിട്ടയയ്ക്കണം” “ശരി..ഞാന്‍ സി ഐ സാറിനോട് ഒന്ന് സംസാരിച്ചിട്ട് വേണ്ടത് ചെയ്യാം” “ശരി..” പൌലോസ് ഫോണ്‍ വച്ചു. “അവന്‍ ചെറ്റയാണെങ്കിലും എന്നെ പേടിയുണ്ട്. അതുകൊണ്ട് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ചാന്‍സില്ല..ഒരാളെക്കൂടി വിളിക്കാനുണ്ട്” അയാള്‍ വാസുവിനെ നോക്കി പറഞ്ഞ ശേഷം അടുത്ത നമ്പര്‍ ഡയല്‍ ചെയ്തു. “ങാ എടാ മുഹമ്മദേ..ഞാനാ പൌലോസ്...മട്ടാഞ്ചേരി..അതെ..ങാ ടാ ഞാന്‍ വിളിച്ചത് നിന്റെ ഒരു സഹായത്തിനു വേണ്ടി ആണ്. നീ സ്റ്റേഷന്‍ വരെ ഒന്ന് പോയി രാമദാസിനെ ഒന്ന് കാണണം. ഞാനവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയെ രണ്ടുപേരെ കുത്തി പരുക്കേല്‍പ്പിച്ചതിന്റെ പേരില്‍ അയാള്‍ പിടികൂടിയിട്ടുണ്ട്. സംഗതി അവളെ അവന്മാര്‍ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയതാണ്. സ്വയ രക്ഷയ്ക്ക് വേണ്ടി അവള്‍ അവരെ ആക്രമിച്ചു. അതുകൊണ്ട് അവളെ സ്റ്റേഷനില്‍ ഇരുത്താതെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കാന്‍ നീ അവനോടു പറയണം. ഇതിന്റെ വകുപ്പും കോപ്പും ഒക്കെ നിനക്ക് അറിയാമല്ലോ..വക്കീല്‍ അല്ലെ..ഓക്കേ..ശരിയടാ..വളരെ നന്ദി” പൌലോസ് ഫോണ്‍ വച്ചു. “മുഹമ്മദ് അമീര്‍; എന്റെ കൂട്ടുകാരനാണ്. അവന്‍ രാമദാസിനെ കാണും. ആള് വക്കീല്‍ ആണ്. നീ ഒന്നും പേടിക്കണ്ട..അവളെ ഒന്നോ രണ്ടോ മണിക്കൂറിനകം പോലീസ് വിട്ടയയ്ക്കും” “വളരെ നന്ദി സാറേ. എനിക്കിപ്പോഴാണ് ഒരു സമാധാനം ആയത്. ഞാന്‍ അമ്മയെ വിളിച്ചു വിവരം ഒന്ന് പറയട്ടെ” വാസു

💬 Comments

View all comments