0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 2.4K

മൃഗം 23 Mrigam Part 23 Crime Thriller Novel | Author : Master

Previous Parts


“നടക്കില്ല മുസ്തഫെ, നടക്കില്ല. ആ പെണ്ണിന്റെ അച്ഛനും അമ്മയും ഇവിടെയുണ്ട്. അവരുള്ളപ്പോള്‍ നിങ്ങളീ പറയുന്നവരുടെ കൂടെ ഞാന്‍ എങ്ങനെ അവളെ വിടും. മാത്രമല്ല, ഞങ്ങള്‍ അവളെ വണ്ടിയില്‍ കയറ്റുന്നത് നാട്ടുകാര് കണ്ടതാണ്. അതില്‍ ഒരുത്തന്‍ പാര്‍ട്ടിയുടെ ഏതോ കുണാണ്ടര്‍ ആണ്. നാളെ ഇങ്ങോട്ട് കൊണ്ടുവന്ന പെണ്ണിനെ കാണാനില്ല എന്ന് വന്നാല്‍, എന്റെ ജോലി പോകുമെന്ന് മാത്രമല്ല, ചിലപ്പോള്‍ എന്നെ അവരെല്ലാം കൂടി പടമാക്കും. തല്‍ക്കാലം അവളെ ഞാന്‍ വിട്ടയയ്ക്കുകയാണ്. അവന്മാര്‍ക്ക് അവളെ വേണമെങ്കില്‍ വേറെ വല്ല വഴിയും നോക്കാന്‍ പറ..” തന്നെ കാണാന്‍ എത്തിയ മുസ്തഫയോട് രഹസ്യമായി സംസാരിക്കുകയായിരുന്നു എസ് ഐ രാമദാസ്. “സാറ് ആ സമയത്ത് അവിടെ എത്തിയില്ലയിരുന്നെകില്‍ അവര്‍ അവളെ അപ്പോഴേ കൊണ്ടുപോയേനെ. സാറൊന്നു ശ്രമിച്ചു നോക്ക്. കാശ് ഇഷ്ടം പോലെയുള്ള ടീമുകള്‍ ആണ്. മാത്രമല്ല, നാളെ സാറിനും എനിക്കും പല ഗുണങ്ങളും അവരെക്കൊണ്ട് ഉണ്ടാകുകയും ചെയ്യും. സാറ് കേട്ടിട്ടില്ലേ അറേബ്യന്‍ ഡെവിള്‍സ് എന്ന ഗാംഗിനെപ്പറ്റി..അവരാണ് കക്ഷികള്‍. ഇതിപ്പോ മൂന്നാം തവണയാ പെണ്ണ് അവരുടെ കൈയില്‍ നിന്നും വഴുതി പോകുന്നത്” മുസ്തഫ പറഞ്ഞു. “ഡെവിള്‍സിനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഈ സംഗതി നടക്കത്തില്ല. വല്ല നിവൃത്തീം ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യത്തില്ലേ?” “സാറെ ഒരു വക്കീല്‍ കാണാന്‍ വന്നിരിക്കുന്നു” ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി പറഞ്ഞു. പൌലോസ് പറഞ്ഞയച്ച വക്കീല്‍ മുഹമ്മദ്‌ അമീര്‍ ഉള്ളിലെക്കെത്തി എസ് ഐയ്ക്ക് ഹസ്തദാനം നല്‍കി. മുസ്തഫ മെല്ലെ യാത്ര പറഞ്ഞു പുറത്തേക്ക്

💬 Comments

View all comments