0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 3.4K

പോയി. “ഞാന്‍ മുഹമ്മദ്‌ അമീര്‍. നിങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയെ ജാമ്യത്തില്‍ ഇറക്കാന്‍ വന്നതാണ്‌. എന്റെ വ്യക്തിപരമായ ജാമ്യത്തില്‍ നിങ്ങള്‍ക്ക് അവളെ വിട്ടയയ്ക്കാം” അയാള്‍ പറഞ്ഞു. “കുട്ടി മൈനര്‍ ആയതുകൊണ്ട് ഞാന്‍ കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പക്ഷെ കുത്തുകൊണ്ട ആരെങ്കിലും മരണപ്പെട്ടാല്‍ സംഗതി മാറും. കുത്തുകൊണ്ടവര്‍ പരാതി തന്നാലും ഞങ്ങള്‍ക്ക് നടപടി എടുക്കേണ്ടി വരും. ഞങ്ങള്‍ പെണ്‍കുട്ടിയുടെ സ്റ്റേറ്റ്മെന്റ് വാങ്ങിയിട്ടുണ്ട്. അവളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടുന്നതിന്റെ ഭാഗമായി നടന്ന ആക്രമണം ആണ് എന്ന് ഞങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എപ്പോള്‍ ആവശ്യപ്പെട്ടാലും പക്ഷെ അവളിവിടെ ഹാജരാകണം എന്ന് മാത്രം” രാമദാസ് പറഞ്ഞു. “താങ്ക് യൂ മിസ്റ്റര്‍ രാമദാസ്” വക്കീല്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ എസ് ഐ ശങ്കരനെയും രുക്മിണിയെയും ഒപ്പം ദിവ്യയെയും ഉള്ളിലേക്ക് വിളിപ്പിച്ചു. “നിങ്ങള്‍ക്ക് ഇവളെ കൊണ്ടുപോകാം. പക്ഷെ എപ്പോള്‍ വിളിപ്പിച്ചാലും ഇവിടെ ഹാജരാകണം. കേസ് കുത്തുകൊണ്ടവരുടെ പരാതിയിന്‍മേല്‍ മാത്രമേ എടുക്കൂ. പിന്നെ അവരില്‍ ആരെങ്കിലും മരിച്ചുപോയാല്‍ പിന്നെ ഇവള്‍ അകത്തയിരിക്കും. ഓര്‍മ്മ വേണം. മൈനര്‍ പെണ്‍കുട്ടി ആയതുകൊണ്ടാണ്‌ നീ തല്‍ക്കാലം രക്ഷപെട്ടിരിക്കുന്നത്..മനസിലായോടീ?” രാമദാസ് രൂക്ഷമായി ദിവ്യയെ നോക്കി ചോദിച്ചു. അവള്‍ മിണ്ടാതെ തല കുനിച്ചു. “ഉം പൊക്കോ” ശങ്കരന്‍ കൈ കൂപ്പിയ ശേഷം ഭാര്യയും മകളുമൊത്ത് പുറത്തിറങ്ങി. അമീര്‍ അവരെ കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു. “ഞാന്‍ മുഹമ്മദ്‌ അമീര്‍. വക്കീലാണ്. ഇവിടെ മുന്‍പിരുന്ന എസ് ഐ പൌലോസ് വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞാന്‍ വന്നത്.” അമീര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. പൌലോസിന്റെ പേര് കേട്ടപ്പോള്‍ ദിവ്യയുടെ മുഖം കറുത്തു. “നിങ്ങള്‍ക്ക് പോകാം. കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പക്ഷെ എന്റെ

💬 Comments

View all comments