0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 3.4K

അഭിപ്രായം നിങ്ങള്‍ അവര്‍ക്കെതിരെ ഒരു പരാതി നല്‍കണം എന്നാണ്. അതായത് ഈ കുട്ടിയെ ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റിക്കൊണ്ട് പോയി എന്ന്. വാദികള്‍ ആകാന്‍ ചാന്‍സുള്ളവരെ പ്രതികളാക്കി നമ്മള്‍ നല്‍കുന്ന പരാതി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനെ നിര്‍ബന്ധിക്കും..എന്ത് പറയുന്നു?’’ അയാള്‍ അവരെ മൂവരെയും നോക്കി ചോദിച്ചു. “എന്നെ ബലമായി ആരും കേറ്റിയില്ല സര്‍. എനിക്ക് അറിയാവുന്ന ഈ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്‍ അങ്കിളാണ് എന്നെ വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞു വണ്ടിയില്‍ കയറ്റിയത്. വഴിയില്‍ വച്ച് ദിവാകരന്‍ ചിറ്റപ്പനും കയറി. എന്നെ വീടിനടുത്തുള്ള ജംഗ്ഷനില്‍ ഇറക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ വണ്ടി വേറെ ഭാഗത്തേക്ക് ഓടിച്ചു. ഇറക്കാന്‍ ആവശ്യപ്പെട്ട എന്നെ അവര്‍ ബലമായി വണ്ടിയില്‍ പിടിച്ചിരുത്തി..എന്നെ ചിറ്റപ്പന്‍ അടിക്കുകയും ചെയ്തു..ദാ ഈ കവിള് കണ്ടില്ലേ..” തിണിര്‍ത്തുകിടന്ന ഇടതു കവിള്‍ അവള്‍ അയാളെ കാണിച്ചു. “ഓഹോ..അങ്ങനെയാണ് കാര്യം അല്ലെ? കുട്ടി എന്തിനാണ് അവരുടെ വണ്ടിയില്‍ കയറിയത്?” “എന്റെ സൈക്കിള്‍ ആരോ മോഷ്ടിച്ചു. അത് പോയ വിഷമത്തില്‍ നില്‍ക്കുമ്പോള്‍ ആണ് അങ്കിള്‍ അവിടെത്തിയത്” അമീര്‍ ആലോചിച്ചു. അയാള്‍ക്ക് ഏതാണ്ടൊക്കെ മനസിലായിക്കഴിഞ്ഞിരുന്നു. “നിങ്ങളൊരു കാര്യം ചെയ്യ്‌. ഞാന്‍ പറയുന്നത് പോലെ ഒരു പരാതി എഴുതി എസ് ഐക്ക് കൊടുക്ക്. കേസ് അവര്‍ക്കെതിരെ ആണ് എടുക്കേണ്ടത്. അത് എടുത്തിരിക്കണം..” അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം അമീര്‍ പറഞ്ഞു. ശങ്കരന്‍ തലയാട്ടി. അയാള്‍ പറഞ്ഞത് പോലെ പരാതി എഴുതി അവര്‍ എസ് ഐക്ക് നല്‍കി. വായിച്ചു നോക്കിയ രാമദാസ് അല്‍പ്പം നീരസത്തോടെ അമീറിനെ നോക്കി. അമീര്‍ അയാളുടെ മനസു വായിച്ചിട്ടെന്ന പോലെ പുഞ്ചിരിച്ചു. “വളരെ നന്ദി

💬 Comments

View all comments