Chapter Title : മൃഗം 23 [Master]
ആവതു പറഞ്ഞു നോക്കി. പക്ഷെ ഒരു രക്ഷയുമില്ലെന്ന് പുള്ളി തീര്‍ത്ത് പറഞ്ഞു. നിങ്ങള് വേറെ വഴി നോക്കാനാണ് മൂപ്പര് പറഞ്ഞത്” മുസ്തഫ മൂവരെയും മാറിമാറി നോക്കി പറഞ്ഞു. “ശരിയാണ് ഇക്കാ. അങ്ങേര്‍ക്ക് നമ്മള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ പറ്റില്ല. നമ്മളൊന്ന് ട്രൈ ചെയ്തു എന്നെ ഉള്ളൂ. അവളെ വീട്ടിലേക്ക് പറഞ്ഞുവിട്ട സ്ഥിതിക്ക്, നമ്മളിനി വേറെ വല്ല വഴിയുമാണ് നോക്കേണ്ടത്. എനിക്ക് ഒരു ഐഡിയ തോന്നുന്നുണ്ട്” മാലിക്ക് പറഞ്ഞു. “പറ..ഇവിടെ വന്ന സ്ഥിതിക്ക് അവളെ കിട്ടാന്‍ എന്ത് വഴി ഉണ്ടെങ്കിലും നമ്മള്‍ നോക്കണം” അര്‍ജ്ജുന്‍ പറഞ്ഞു. “എന്റെ ഐഡിയ ഇതാണ്. ഇന്ന് രാത്രി അവളുടെ വീട്ടില്‍ ഒരു ആക്രമണം നടത്തുക. സംഗതി ഇന്ന് നടന്ന സംഭവത്തിന്റെ പേരില്‍ കുത്തുകൊണ്ടവരുടെ ബന്ധുക്കള്‍ നടത്തുന്ന ആക്രമണം ആയി വരുത്തിയാല്‍ മതി. ദിവാകരന്‍ അയാളുടെ അനുജന്‍ തന്നെ ആയതുകൊണ്ട് അയാളുടെ പേര് ഇതില്‍ വരുത്തണ്ട. നമുക്ക് രവീന്ദ്രന്റെ കുറെ ആളുകളെ സംഘടിപ്പിക്കാനോ അതല്ലെങ്കില്‍ അയാളുടെ ആളുകള്‍ എന്ന് പറഞ്ഞു ചിലരെ പറഞ്ഞു വിടാനോ പറ്റിയാല്‍, ഇന്നുതന്നെ അവളെ പൊക്കാം” മാലിക്ക് തന്റെ ആശയം അവതരിപ്പിച്ചു. “വളരെ നല്ല ഐഡിയ. ഇന്ന് എന്ത് സംഭവിച്ചാലും അത് കുത്തുമായി ബന്ധപ്പെട്ട വിഷയമായി മാത്രമേ ആരും കരുതൂ. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആരും അറിയില്ല. രാമദാസിന് പണം നല്‍കിയാല്‍ പോലീസും ഇടപെടില്ല. ഇക്ക എന്ത് പറയുന്നു?” സ്റ്റാന്‍ലി ചോദിച്ചു. “നിങ്ങള് പറയുന്നത് പോലെ ചെയ്യാം. നമ്മുടെ പിള്ളേര്‍ എന്തിനും റെഡി അല്ലെ. അവന്മാര്‍ക്ക് ശകലം ചില്ലറ കൊടുക്കേണ്ടി വരും...” മുസ്തഫ പറഞ്ഞു. “അവന്മാര്‍ക്ക് എന്തു വേണേലും കൊടുത്തോ. പക്ഷെ കാര്യം ഞങ്ങള് പറയുന്നത് പോലെ നടക്കണം. രാത്രി വീടുകയറി അവന്മാര്‍ ആക്രമിക്കണം. രവീന്ദ്രന്റെ പേര് പറഞ്ഞായിരിക്കണം ആക്രമണം. അവള്‍ പിന്നിലെ വാതില്‍ തുറന്ന് രക്ഷപെടാന്‍ സാധ്യതയുള്ളത് കൊണ്ട് ഞങ്ങളില്‍ രണ്ടുപേര്‍ പിന്നില്‍ ഒളിഞ്ഞു നില്‍ക്കും. അവള്‍ അതിലൂടെ ഇറങ്ങിയാല്‍, പിന്നെ കാര്യം ശുഭം. അതോടെ ഇക്കയുടെ പിള്ളേര്‍ക്ക് തിരികെ പോകാം” അര്‍ജ്ജുന്‍ പറഞ്ഞു. “ശരി. അങ്ങനെ ചെയ്യാം. എന്നാല്‍ ഞാന്‍ അവന്മാരെ ഒന്ന് വിളിക്കട്ടെ. ബോധത്തോടെ ഏവനെങ്കിലും കാണുമോ
💬 Comments
View all comments