0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 1644

ആവോ” മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് മുസ്തഫ പറഞ്ഞു. ഈ സമയത്ത് ശങ്കരന്‍ ദിവ്യയെയും രുക്മിണിയെയും കൂട്ടി വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. വൈകിട്ട് നടന്ന സംഭവങ്ങള്‍ അവര്‍ രഹസ്യമാക്കി വച്ചിരുന്നതിനാല്‍ നാട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. വീട്ടില്‍ എത്തിയ ശങ്കരന്‍ തളര്‍ച്ചയോടെ സോഫയിലേക്ക് വീണു. “എന്തൊരു ഗതികേട് ആണ് ഈശ്വരാ ഈ വീടിനും ഞങ്ങള്‍ക്കും. മര്യാദയ്ക്ക് ജീവിച്ചു പോകാന്‍ ഒരുത്തനും സമ്മതിക്കില്ലെന്ന് വച്ചാല്‍ എന്ത് ചെയ്യും?” അയാള്‍ തലയ്ക്ക് കൈയും കൊടുത്ത് വിലപിച്ചു. “എന്നാലും എന്റെ മോളെ നിനക്കെങ്ങനെ ധൈര്യം വന്നെടി ഇത് ചെയ്യാന്‍” മകളുടെ ശിരസില്‍ തലോടിക്കൊണ്ട് രുക്മിണി ചോദിച്ചു. “വെറുപ്പാണ് അമ്മെ എനിക്ക്..എല്ലാ ആണുങ്ങളെയും.. കൊല്ലാന്‍ പോലും ഞാന്‍ മടിക്കില്ല അവനെയൊക്കെ..” ദിവ്യയുടെ ശബ്ദത്തിലെ പകയും അവളുടെ മുഖഭാവവും കണ്ടപ്പോള്‍ രുക്മിണി ഞെട്ടി. മകളുടെ പുതിയ മുഖം ശങ്കരനെയും ഭീതിയില്‍ ആഴ്ത്തി. “അങ്ങനെ ഒന്നും പറയാതെ മോളെ. മോള്‍ടെ അച്ഛനും ഒരു പുരുഷന്‍ അല്ലെ. എല്ലാ ആണുങ്ങളും മോശക്കാരല്ല. മോശക്കാരെ മാത്രം മോള്‍ അങ്ങനെ കണ്ടാല്‍ മതി” രുക്മിണി പറഞ്ഞു. ദിവ്യ അതിനു മറുപടി ഒന്നും കൊടുത്തില്ല. “ചെല്ല്..മോള് കുളിച്ചു വേഷം മാറ്. ചേട്ടാ..ചെന്നു കുളിക്ക്. കതകുകളും ജനലുകളും എല്ലാം അടച്ചേക്ക്. ആ വക്കീല് പറഞ്ഞത് കേട്ടപ്പോള്‍ മുതല്‍ മനസില്‍ ഒരു ആധി” രുക്മിണി പറഞ്ഞു. പിന്നെ അവള്‍ അടുക്കളയിലേക്ക് കയറി. ദിവ്യ കുളിക്കാന്‍ പോയപ്പോള്‍ ശങ്കരന്‍ മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് കയറി. “എന്നാലും ദിവാകരന്‍. അവന്‍ ഇത്തരക്കാരനായിപ്പോയല്ലോ” ആഹാരം കഴിക്കുന്നതിനിടെ ശങ്കരന്‍ പറഞ്ഞു. “ഞാന്‍ പണ്ട് അവനെക്കുറിച്ചു പറയുമ്പോള്‍ ചേട്ടന്‍ എന്നെ വിശ്വസിച്ചിട്ടുണ്ടോ? എന്നെ കാണുമ്പൊള്‍ ഉള്ള അവന്റെ വൃത്തികെട്ട നോട്ടം. ഈ പെണ്ണിനെ സ്വന്തം മോളെപ്പോലെ കാണേണ്ടതല്ലേ അവന്‍?” “ഓരോരുത്തരുടെയും തനിനിറം ഇങ്ങനെ ഒക്കെയല്ലേ അറിയുക.. എന്റെ മോളെ നീ വളരെ സൂക്ഷിക്കണം. ആ രവീന്ദ്രന്റെ ആളുകള്‍ വളരെ മോശക്കാരാണ്. എനിക്ക് ആകെ ആധിയാകുന്നു..” “അച്ഛന്‍ പേടിക്കാതെ. എനിക്ക് ആരെയും പേടിയില്ല. ഇന്നത്തോടെ ബാക്കി ഉണ്ടായിരുന്ന പേടിയും ഇല്ലാതായി. എന്നെ തൊടാന്‍ ആരെങ്കിലും തുനിഞ്ഞാല്‍, അവനെ ഞാന്‍ കൊല്ലും..” ദിവ്യ അലസമായി, എന്നാല്‍

💬 Comments

View all comments