Chapter Title : മൃഗം 23 [Master]
ഉള്ളിലേക്ക് പോയി. അവളുടെ ആ പോക്ക് നോക്കി മനസ്സ് തകര്‍ന്നു വാസു രുക്മിണിയെ സ്വതന്ത്രയാക്കി. ഉറക്കെ കരഞ്ഞുകൊണ്ട് രുക്മിണി ഒരു സോഫയിലേക്ക് വീണു. --------------------- രാവിലെ വളരെ വൈകി ഉറക്കം ഉണര്‍ന്ന വാസു മനസും ശരീരവും തളര്‍ന്ന അവസ്ഥയില്‍ കട്ടിലില്‍ത്തന്നെ കിടക്കുകയായിരുന്നു. കൈയ്ക്ക് സംഭവിച്ച മുറിവിനെക്കാള്‍ മനസ്സിനേറ്റ മുറിവയിരുന്നു അവനെ തളര്‍ത്തിക്കളഞ്ഞത്. താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ദിവ്യ തന്റെ മുഖത്ത് നോക്കി വലിഞ്ഞുകയറിവന്ന തെണ്ടി എന്ന് വിളിച്ചിരിക്കുന്നു. അവള്‍ തന്നെ എത്രമാത്രം വെറുക്കുന്നു എന്നതിന് വേറെ എന്ത് തെളിവിനി വേണം. അവള്‍ അത് പറഞ്ഞ നിമിഷം മുതല്‍ മനസ്സ് പുകയുകയാണ്. ആ പുകച്ചില്‍ അവനെ ശ്വാസം മുട്ടിച്ചു. രാത്രി വളരെ വൈകിയാണ് അവന്‍ ഉറങ്ങിയത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവന്‍ നേരം വെളുക്കാറായ സമയത്താണ് എങ്ങനെയോ ഉറക്കത്തിലേക്ക് വീണത്. ഒമ്പതുമണി ആയിട്ടും അവന്‍ ഉറങ്ങുന്നത് കണ്ട രുക്മിണി അവനെ ശല്യപ്പെടുത്താന്‍ പോയില്ല. തലേ ദിവസത്തെ പ്രശ്നങ്ങള്‍ കാരണം സ്കൂളില്‍ പോകേണ്ട എന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ദിവ്യ രാവിലെ തന്നെ സ്കൂളിലേക്ക് പോയിരുന്നു. രുക്മിണി അവളെ തടയാന്‍ ശ്രമിച്ചില്ല. വാസു ഉള്ളത് കൊണ്ടാണ് അവള്‍ പോകുന്നത് എന്ന് അവള്‍ക്കറിയാമായിരുന്നു. കട്ടിലില്‍ കിടന്നുകൊണ്ട് വാസു തകര്‍ന്ന മനസോടെ ദിവ്യയുടെ ക്രൂരമായ പെരുമാറ്റം തന്നെ ആലോചിക്കുകയായിരുന്നു. തന്നെ മുന്‍പും അവള്‍ ഇതുപോലെയോ ഇതിലധികാമോ വെറുത്തിരുന്നു എങ്കിലും അന്നൊന്നും തന്നെ അത് ലവലേശം ബാധിച്ചിരുന്നില്ല. അന്നവളെ താനും ഇഷ്ടപ്പെട്ടിരുന്നില്ല; വെറുപ്പായിരുന്നു മനസ്സില്‍ അവളോടുണ്ടായിരുന്ന വികാരം. പക്ഷെ തന്നെ അവള്‍ സ്നേഹിക്കുന്നു എന്നും, തന്നെ വിവാഹം ചെയ്യുമെന്നും പറഞ്ഞുകൊണ്ട് തന്റെ മടിയില്‍ ഇരുന്നു തന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടിയ ആ സമയത്ത് താന്‍ ജീവിതത്തില്‍ ആദ്യമായി മനസും ശരീരവും ഒരു പെണ്ണിന് അടിയറ വയ്ക്കുകയായിരുന്നു. അവളെ വിവാഹം ചെയ്യും എന്ന് അന്ന് താന്‍ മനസിലെടുത്ത ദൃഡനിശ്ചയവും
💬 Comments
View all comments