0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 1715

ആ വാക്ക് താനവള്‍ക്ക് നല്‍കിയതുമാണ്. തന്റെ ജീവിതത്തിലെ ഏക പെണ്ണാണ് ദിവ്യ എന്ന് മനസ്സില്‍ അരക്കിട്ടുറപ്പിച്ച സന്ദര്‍ഭം. അത് അന്നുമുതല്‍ അങ്ങനെ തന്നെ ആയിരുന്നുതാനും. അവളെ താന്‍ അങ്ങോട്ട്‌ മോഹിച്ചതല്ല, അവള്‍ ഇങ്ങോട്ടാണ്‌ അത് ചെയ്തത്. ഒരു പെണ്ണിനും അടിയറ വയ്ക്കാത്ത തന്റെ മനസ്‌ താന്‍ അവളുടെ ആ സമര്‍പ്പണത്തിന് മുന്‍പില്‍ അടിയറ വച്ചു. അമ്മയ്ക്കും അതിഷ്ടമാണ് എന്നറിഞ്ഞപ്പോള്‍ താന്‍ എത്രയധികം സന്തോഷിച്ചു. തുടര്‍ന്നുള്ള ജീവിതം തന്നെ അവള്‍ക്ക് വേണ്ടി ആയിരുന്നു. പക്ഷെ എത്ര പെട്ടെന്നാണ് അവള്‍ ചെറിയ ഒരു സംശയത്തിന്റെ പേരില്‍ തന്നില്‍ നിന്നും അകന്നത്. ആ അകല്‍ച്ച താല്‍ക്കാലികം മാത്രമാണ് എന്ന് കരുതിയ തനിക്ക് തെറ്റി എന്ന് ഇന്നലെ രാത്രിയാണ് തിരിച്ചറിഞ്ഞത്. അത്ര വലിയ ഒരു ആപത്തില്‍ നിന്നും അവളെ രക്ഷിച്ചിട്ടുപോലും അവളുടെ മനസ്സ് കൂടുതല്‍ അകലുകയാണ് ഉണ്ടായത്. എന്ത് തെറ്റാണ് താന്‍ അവളോട്‌ ചെയ്തത്? ഡോണയുടെ കൂടെ ഇവിടെ വന്നതോ? താന്‍ സ്വന്തം സഹോദരിയെപ്പോലെ കാണുന്ന ശുദ്ധമനസ്കയായ ആ പാവം പെണ്ണിനെക്കുറിച്ച് ഇവള്‍ക്കെങ്ങനെ ഇതുപോലെയൊക്കെ ചിന്തിക്കാന്‍ കഴിഞ്ഞു? അവളുടെ കാലുകഴുകി കുടിക്കാനുള്ള യോഗ്യത ഇവള്‍ക്കുണ്ടോ? ഓര്‍ക്കുന്തോറും അവന്റെ മനസില്‍ പകയും കോപവും നിറഞ്ഞു. ഒരുത്തിയെയും ഇഷ്ടപ്പെടാതെ നടന്ന കാലത്ത് തന്റെ മനസ്‌ സ്വസ്ഥമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇവള്‍ മൂലം തന്റെ മനസിന്റെ സമാധാനം പൂര്‍ണ്ണമായി ഇല്ലാതായിരിക്കുന്നു. ഇല്ല..അങ്ങനെ ഒരവള്‍ക്ക് വേണ്ടിയും ഈ മനസ് തകരാന്‍ വിടാന്‍ പാടില്ല. വാസു മനസ്സില്‍ ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചു. പക്ഷെ ഒരു കാര്യം അവനു ബോധ്യമായി. ദിവ്യ തന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം തന്നെ വല്ലാതെ ഹനിച്ചിരിക്കുന്നു. ഉള്ളില്‍ എവിടെയോ മുറിവേറ്റ ഒരു സിംഹം മുരളുന്നു. അത് പതുങ്ങിക്കിടക്കുകയാണ് എങ്കിലും ചെറിയ ഒരു പ്രകോപനത്തില്‍ അവന്‍ സടകുടഞ്ഞെഴുന്നേല്‍ക്കും എന്നത് ഉറപ്പാണ്. ദിവ്യ..പിശാച്. ഡോണയുടെ സ്നേഹം മൂലം മാറിക്കൊണ്ടിരുന്ന തന്റെ മനസിനെ പഴയതിലും അധികം മൃഗീയമായ

💬 Comments

View all comments