Chapter Title : മൃഗം 23 [Master]
അവസ്ഥയിലേക്ക് അവള്‍ തള്ളിവിട്ടിരിക്കുന്നു. ലോകത്തുള്ള സകലതിനോടും അവനു പക തോന്നി. പക്ഷെ അപ്പോഴും അവന്റെ മനസ്സില്‍ സ്നേഹത്തിന്റെ പ്രതിരൂപങ്ങളായി അവന്റെ അമ്മയും ഡോണയും നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവന്റെ ഉള്ളില്‍ മുറിവേറ്റു മുരണ്ടുകൊണ്ടിരുന്ന കാട്ടുരാജാവിനെ മെരുക്കാന്‍ അതൊന്നും തീരെ പര്യാപ്തമായിരുന്നില്ല. ഉള്ളിലെരിയുന്ന അഗ്നിയുമായി വാസു മെല്ലെ എഴുന്നേറ്റു. കൈയ്ക്ക് നല്ല വേദന ഉണ്ടായിരുന്നെങ്കിലും അവനത് ഗൌനിച്ചില്ല. പെട്ടെന്ന് അവന്റെ മൊബൈല്‍ ശബ്ദിച്ചു. ഡോണയുടെ പേര് കണ്ടപ്പോള്‍ അവന്റെ മനസിലേക്ക് ഒരു തണുത്ത കാറ്റ് അടിക്കുന്നതുപോലെ അവനു തോന്നി. സ്നേഹാര്‍ദ്രമായ അവളുടെ മുഖം മനോമുകുരത്തില്‍ എത്തിയപ്പോള്‍ വാസു തന്റെ വേദനയൊക്കെ തല്‍ക്കാലത്തേക്ക് മറന്ന് ഫോണെടുത്തു. “എന്താടീ പിശാചേ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അവന്‍ ചോദിച്ചു. “ഹാവൂ..എന്റെ ദൈവമേ ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഇതാണെന്റെ വാസൂട്ടന്‍..ഇന്നലെ പൊന്നുമോന് എന്ത് പറ്റിയതായിരുന്നു?” “ഒന്നുമില്ലടി..ഇവിടെ ചെറിയ കശപിശ ഒക്കെ ഉണ്ടായി. കൈയില്‍ ഒരു വെട്ടുകിട്ടി..” “ങേ..എന്നിട്ട് നീ ഹോസ്പിറ്റലില്‍ പോയോ? മുറിവ് സീരിയസ് ആണോ..” ഡോണയുടെ ശബ്ദത്തിലെ പരിഭ്രമം അവന്‍ കേട്ടു. “ബക്കാഡി റം ഒഴിച്ചു തുണി വച്ചുകെട്ടി. ഇപ്പോള്‍ പകുതി കരിഞ്ഞു. ബാക്കി ശരി ആയിക്കോളും..” “ടാ നീ കളിക്കരുത്. വേഗം ഏതെങ്കിലും ഹോസ്പിറ്റലില്‍ പോ..വല്ല തുരുമ്പും ഉള്ള ആയുധം ആണെങ്കില്‍ സെപ്റ്റിക് ആകും.പ്ലീസ്..ഉടന്‍ തന്നെ പോ...” “വേണ്ടടി..ചെറിയ മുറിവല്ലേ” “വാസൂ ഞാന്‍ പിണങ്ങും..നീ പോ..” അവളുടെ സ്വരം ഇടറുന്നത് അവന്‍ കേട്ടു. “ശരി ശരി പോകാം; കരയല്ലേ.. ഞാന്‍ ഒന്ന് കുളിച്ചു റെഡി ആകട്ടെ..” “നീ ഇന്ന് വരുമോ?” “നോക്കട്ടെ. ഇവിടെ ചില്ലറ പണി ഉണ്ട്. അത് തീര്‍ന്നാല്‍ ഞാനങ്ങ് വരും” “നീ വേഗം വാടാ..നീ ഇല്ലാത്ത കൊച്ചി വെറും ബോറാ....” “പിന്നെ..നിന്റെ പൌലോച്ചന്‍ ഇല്ലേ..പിന്നെന്താ” “അങ്ങേരുള്ളതും ഇല്ലാത്തതും ഒരുപോലാ..മുരടന്‍...” “ശരി..ഞാന്‍ ഹോസ്പിറ്റലില്‍ പോയ ശേഷം നിന്നെ വിളിക്കാം..” “ശരി..” ഫോണ്‍ വച്ചിട്ട് വാസു മച്ചിലേക്ക് നോക്കി
💬 Comments
View all comments