Chapter Title : മൃഗം 23 [Master]
അതിലിരുന്നു. അവനെ ആക്രമിക്കാനായി വളഞ്ഞു നിന്നിരുന്ന ഗുണ്ടകള്‍ മൊയ്തീന്‍ തെറിച്ചു പോയ പോക്ക് കണ്ടു ഭയന്ന് അങ്ങോട്ട് അടുക്കാന്‍ മടിച്ചു. പലരും സംഭവം കണ്ട് അവിടേക്ക് അടുത്തു കൂടാന്‍ തുടങ്ങിയിരുന്നു. ബൈക്കില്‍ ഇരുന്ന വാസു മുസ്തഫയുടെ ജൂബ്ബയില്‍ നിന്നും പിടി വിട്ട ശേഷം പോക്കറ്റില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു നിവര്‍ത്തി. “ഡാ..ശരിക്ക് കേട്ടോണം. എല്‍ ജി 21 ഇഞ്ച് കളര്‍ ടിവി ഒന്ന്; ഫ്ലവര്‍വേസ് നാല്. പൂച്ചട്ടി ഏഴ്. ഷോകേസിന്റെ ഗ്ലാസ് രണ്ട്. ടീപോയിയുടെ ഗ്ലാസ് ഒന്ന്. ചെറിയ സോഫ ഒന്ന്. ക്ലോക്ക് ഒന്ന്. പിന്നെ അല്ലറ ചില്ലറ അലിക്കുലുത്തു സാധനങ്ങള്‍ എല്ലാം കൂടി കുറെ ഉണ്ട്. എന്റെ ഒരു ചെറിയ കണക്കനുസരിച്ച് ഒരു രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മാനഹാനി, മറ്റു പ്രശ്നങ്ങള്‍ എന്നിവയും കൂടി കൂട്ടി മൂന്നു ലക്ഷം രൂപ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് എനിക്ക് എന്റെ വീട്ടില്‍ കിട്ടിയിരിക്കണം. ഇല്ലെങ്കില്‍, നീയും നിന്റെ അനുജനും ഉള്ള കാശ് മുടക്കി രണ്ട് വീല്‍ചെയര്‍ ഇന്ന് തന്നെ വാങ്ങി വച്ചേക്കുക. പണം വാങ്ങാനായി എന്നെ ഇങ്ങോട്ട് വരുത്തരുത്. മനസിലായോടാ..” വാസു പേപ്പര്‍ മടക്കി പോക്കറ്റില്‍ വച്ച ശേഷം മുസ്തഫയെ നോക്കി ചോദിച്ചു. “യ്യോ മൂന്നു ലക്ഷം എന്നൊക്കെ പറഞ്ഞാല്‍....” “നായിന്റെ മോനെ..എന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു നിനക്കുള്ള പണി പിന്നാലെ ഉണ്ട്. അതുകൊണ്ടാണ് മൂന്നുലക്ഷത്തില്‍ ഞാന്‍ നിര്‍ത്തിയത്. ഇന്ന് വൈകിട്ട് പണം എത്തിച്ചില്ലെങ്കില്‍.....” വാസു പകയോടെ അവനെ നോക്കി. “എത്തിക്കാം” “ഉം..ഇനി..ഈ ബഷീര്‍ എന്നവന്റെ വീട് എവിടെയാണ്?” “ഞാന്‍ പിള്ളേരെ ഒപ്പം വിടാം. ഇവിടെ അടുത്താ” വാസു ബുള്ളറ്റില്‍ കയറിയപ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ അവനു വഴി കാണിക്കാനായി ഒപ്പം ചെന്നു. “ചേട്ടാ അവന്റെ അനുജന്മാരുണ്ട്..വെടക്ക് ടീമുകള്‍ ആണ്” വണ്ടി വച്ചിട്ട് ഒരു ഊടുവഴിയിലൂടെ വാസുവിനെ വീട് കാണിക്കാന്‍ കൊണ്ട്
💬 Comments
View all comments