Chapter Title : മൃഗം 23 [Master]
പോകുമ്പോള്‍ ഒരാള്‍ പറഞ്ഞു. വാസു മറുപടി ഒന്നും പറഞ്ഞില്ല. “ദാ..ആ കാണുന്ന വീടാ..അവന്മാര്‍ എല്ലാം അവിടെയുണ്ട്” കൂടെ ചെന്നവര്‍ വീട് കാണിച്ച ശേഷം പറഞ്ഞു. അവര്‍ മാറി നിന്ന് എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നതെന്ന് നോക്കി. “ബഷീറിന്റെ വീടല്ലേ?” മുറ്റത്തേക്ക് കയറിച്ചെന്ന വാസു ചോദിച്ചു. വരാന്തയില്‍ അവന്റെ വാപ്പ ആണെന്ന് തോന്നുന്നു, ആജാനുബാഹുവായ ഒരു മധ്യവയസ്കന്‍ മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ട് ചാരുകസേരയില്‍ കിടപ്പുണ്ട്. രണ്ട് ചെറിയ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്നു. ശബ്ദം കേട്ടു രണ്ട് സ്ത്രീകളുടെ മുഖങ്ങള്‍ വാസു വാതിലിനു പിന്നില്‍ കണ്ടു. “അതെ എന്തേ?” പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു. കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാളെ വാസു വേഗം തിരിച്ചറിഞ്ഞു. ഇന്നലെ തന്റെ തല്ലുകൊണ്ട് ഓടിയവരില്‍ ഒരുത്തന്‍. അവന്‍ പകയോടെ വാസുവിനെ നോക്കിയ ശേഷം ഒപ്പമുണ്ടായിരുന്നവരോട് രഹസ്യമായി എന്തോ മന്ത്രിച്ചു. അവന്മാരുടെ മുഖത്ത് പക നിറയുന്നതും അവന്‍ ചെന്നു തന്തപ്പടിയുടെ കാതില്‍ രഹസ്യം പറയുന്നതും അവന്‍ കണ്ടു. അയാള്‍ രൂക്ഷമായി അവനെ നോക്കിക്കൊണ്ട് മുറുക്കാന്‍ ഉപേക്ഷിച്ചിട്ട് എഴുന്നേറ്റു. പാക്ക് വെട്ടുന്ന കത്തിയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. വാസു നോക്കി. ചെറുപ്പക്കാര്‍ നാലുപേര്‍ ഉണ്ട്. അതില്‍ രണ്ടുപേര്‍ ബഷീറിന്റെ അനുജന്മാര്‍ ആണ് എന്നവന് മനസിലായി. മറ്റു രണ്ടുപേര്‍ കൂട്ടുകാര്‍ ആയിരിക്കുമെന്നവന്‍ അനുമാനിച്ചു. അവന്മാര്‍ മെല്ലെ അവന്റെ ചുറ്റും നിരന്നു. തന്തപ്പടി കത്തിയുമായി അവന്റെ മുന്‍പിലെത്തി അവന്റെ കണ്ണിലേക്ക് നോക്കി. “ഞമ്മട ബഷീര്‍ ആശൂത്രീലാണ്. കള്ള ഹിമാറെ ജ്ജാണ് ന്റെ മോനെ കൊല്ലാന്‍ നോക്കിയത് അല്ലെ..അന്നേ ഞമ്മള്‍...” അയാള്‍ അലറിക്കൊണ്ട് വാസുവിന് നേരെ കത്തി ആഞ്ഞ് ഓങ്ങി. തന്റെ നെഞ്ചിന് നേരെ വന്ന കത്തിയില്‍ നിന്നും ചുവടു വച്ചൊഴിഞ്ഞ വാസു ഇടതുകാല്‍ പൊക്കി ഇടതുവശത്ത് നിന്നവനെ ചവിട്ടി തെറിപ്പിച്ച ശേഷം തന്തപ്പടിയുടെ വാരിയെല്ലില്‍ ആഞ്ഞു ചവിട്ടി. ഒരു ചെറിയ മല വീഴുന്നതുപോലെ അയാള്‍ മുറ്റത്തേക്ക്
💬 Comments
View all comments