Chapter Title : മൃഗം 23 [Master]
വീണു. ആ കാല്‍ നിലത്തുറപ്പിച്ച വാസു മിന്നല്‍ പോലെ കറങ്ങി ആദ്യം കണ്ടവനെ അടിച്ചു. അവന്‍ കറങ്ങി നിലത്ത് വീണപ്പോള്‍ തലേ രാത്രി അടികൊണ്ട് ഓടിയവന്‍ വീട്ടില്‍ കയറി വാക്കത്തിയുമായി അവന്റെ നേരെ അലറിക്കൊണ്ട് അടുത്തു. വാസു അവന്റെ വലതു വശത്തു നിന്നിരുന്നവന്റെ കൈയില്‍ പിടിച്ചു വലിച്ച് അവന്റെ നേരെ എറിഞ്ഞു. രണ്ടും കൂടി നിലത്തേക്ക് വീണപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച തന്തപ്പടിയുടെ പള്ളയ്ക്ക് പന്തടിക്കുന്നത് പോലെ അവന്‍ കാലുമടക്കിയടിച്ചു. “യ്യോ എന്റെ കെട്ടിയോനേം പിള്ളേരേം തല്ലുന്നെ..നാട്ടുകാരെ ഓടിവായോ” വീട്ടില്‍ നിന്നും ഇറങ്ങിവന്ന ഒരുസ്ത്രീ അലറിവിളിച്ചു. അഞ്ചുപേരും എഴുന്നേല്‍ക്കാന്‍ ആകാതെ കിടക്കുന്നത് കണ്ടുകൊണ്ട് അവര്‍ കൂടുതല്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. വാസു വീടിന്റ വരാന്തയിലേക്ക് കയറി ചാരുകസേര എടുത്ത് ഒരു ചവിട്ടിന് ഒടിച്ച് ഉള്ളില്‍ നിന്ന പെണ്ണിന്റെ ന്റെ നീട്ടി. “ഇന്നാ..തീകത്തിക്കാന്‍ ബെസ്റ്റാ..” അവള്‍ വിറച്ചുകൊണ്ട് തലയാട്ടി അത് വാങ്ങി. “ങാഹാ..ഇത് പുതിയ ടിവി ആണല്ലോ...” മുന്‍പിലെ മുറിയില്‍ ഉണ്ടായിരുന്ന ടിവി എടുത്ത് അവന്‍ വെളിയില്‍ കൊണ്ടുവന്നു. “എടാ കാലമാടാ ഞങ്ങടെ ടിവി അവിടെ വക്കാടാ...” തള്ള അവനെ നോക്കി അലറി. നാട്ടുകാരില്‍ ചിലര്‍ ബഹളം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. “എടൊ..എന്തു പോക്രിത്തരമാടോ താനീ കാണിക്കുന്നത്? പട്ടാപ്പകല് വീട്ടില്‍ കേറി ആക്രമിക്കുന്നോ..” കൂട്ടത്തില്‍ തണ്ടും തടിയുമുള്ള ഒരാള്‍ അവന്റെ നേരെ ചെന്നു ചോദിച്ചു. “നീ ടിവി പൊട്ടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലേല്‍ ദാ കണ്ടോ” വാസു ആ ടിവി എടുത്ത് ശക്തമായി തറയില്‍ അടിച്ചു. അത് ചിന്നിച്ചിതറിയപ്പോള്‍ അവന്റെ നേരെ വന്നവന്‍ ഓടിമാറി. “ഇവരെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും പൂതി തോന്നുന്നുണ്ടെങ്കില്‍ വരാം” ചുറ്റും കൂടി നിന്നവരെ നോക്കി അവന്‍ പറഞ്ഞു. പിന്നെ ഭിത്തിയില്‍ തൂക്കിയിരുന്ന ക്ലോക്ക് എടുത്ത് ഭിത്തിയിലടിച്ചു. “എടാ നായെ നിന്നെ ഞമ്മള്..” തന്തപ്പടി ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് അവന്റെ നേരെ വീണ്ടും പാഞ്ഞു
💬 Comments
View all comments