0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 3.4K

കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാളെ വാസു വേഗം തിരിച്ചറിഞ്ഞു. ഇന്നലെ തന്റെ തല്ലുകൊണ്ട് ഓടിയവരില്‍ ഒരുത്തന്‍. അവന്‍ പകയോടെ വാസുവിനെ നോക്കിയ ശേഷം ഒപ്പമുണ്ടായിരുന്നവരോട് രഹസ്യമായി എന്തോ മന്ത്രിച്ചു. അവന്മാരുടെ മുഖത്ത് പക നിറയുന്നതും അവന്‍ ചെന്നു തന്തപ്പടിയുടെ കാതില്‍ രഹസ്യം പറയുന്നതും അവന്‍ കണ്ടു. അയാള്‍ രൂക്ഷമായി അവനെ നോക്കിക്കൊണ്ട് മുറുക്കാന്‍ ഉപേക്ഷിച്ചിട്ട് എഴുന്നേറ്റു. പാക്ക് വെട്ടുന്ന കത്തിയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നു. വാസു നോക്കി. ചെറുപ്പക്കാര്‍ നാലുപേര്‍ ഉണ്ട്. അതില്‍ രണ്ടുപേര്‍ ബഷീറിന്റെ അനുജന്മാര്‍ ആണ് എന്നവന് മനസിലായി. മറ്റു രണ്ടുപേര്‍ കൂട്ടുകാര്‍ ആയിരിക്കുമെന്നവന്‍ അനുമാനിച്ചു. അവന്മാര്‍ മെല്ലെ അവന്റെ ചുറ്റും നിരന്നു. തന്തപ്പടി കത്തിയുമായി അവന്റെ മുന്‍പിലെത്തി അവന്റെ കണ്ണിലേക്ക് നോക്കി. “ഞമ്മട ബഷീര്‍ ആശൂത്രീലാണ്. കള്ള ഹിമാറെ ജ്ജാണ് ന്റെ മോനെ കൊല്ലാന്‍ നോക്കിയത് അല്ലെ..അന്നേ ഞമ്മള്‍...” അയാള്‍ അലറിക്കൊണ്ട് വാസുവിന് നേരെ കത്തി ആഞ്ഞ് ഓങ്ങി. തന്റെ നെഞ്ചിന് നേരെ വന്ന കത്തിയില്‍ നിന്നും ചുവടു വച്ചൊഴിഞ്ഞ വാസു ഇടതുകാല്‍ പൊക്കി ഇടതുവശത്ത്‌ നിന്നവനെ ചവിട്ടി തെറിപ്പിച്ച ശേഷം തന്തപ്പടിയുടെ വാരിയെല്ലില്‍ ആഞ്ഞു ചവിട്ടി. ഒരു ചെറിയ മല വീഴുന്നതുപോലെ അയാള്‍ മുറ്റത്തേക്ക് വീണു. ആ കാല്‍ നിലത്തുറപ്പിച്ച വാസു മിന്നല്‍ പോലെ കറങ്ങി ആദ്യം കണ്ടവനെ അടിച്ചു. അവന്‍ കറങ്ങി നിലത്ത് വീണപ്പോള്‍ തലേ രാത്രി അടികൊണ്ട് ഓടിയവന്‍ വീട്ടില്‍ കയറി വാക്കത്തിയുമായി അവന്റെ നേരെ അലറിക്കൊണ്ട് അടുത്തു. വാസു അവന്റെ വലതു വശത്തു നിന്നിരുന്നവന്റെ കൈയില്‍ പിടിച്ചു വലിച്ച് അവന്റെ നേരെ എറിഞ്ഞു. രണ്ടും കൂടി നിലത്തേക്ക്

💬 Comments

View all comments