Chapter Title : മൃഗം 23 [Master]
അഞ്ചുമണിക്ക് മുന്‍പ് എനിക്ക് എന്റെ വീട്ടില്‍ കിട്ടിയിരിക്കണം. ഇല്ലെങ്കില്‍, നീയും നിന്റെ അനുജനും ഉള്ള കാശ് മുടക്കി രണ്ട് വീല്‍ചെയര്‍ ഇന്ന് തന്നെ വാങ്ങി വച്ചേക്കുക. പണം വാങ്ങാനായി എന്നെ ഇങ്ങോട്ട് വരുത്തരുത്. മനസിലായോടാ..” വാസു പേപ്പര്‍ മടക്കി പോക്കറ്റില്‍ വച്ച ശേഷം മുസ്തഫയെ നോക്കി ചോദിച്ചു. “യ്യോ മൂന്നു ലക്ഷം എന്നൊക്കെ പറഞ്ഞാല്‍....” “നായിന്റെ മോനെ..എന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു നിനക്കുള്ള പണി പിന്നാലെ ഉണ്ട്. അതുകൊണ്ടാണ് മൂന്നുലക്ഷത്തില്‍ ഞാന്‍ നിര്‍ത്തിയത്. ഇന്ന് വൈകിട്ട് പണം എത്തിച്ചില്ലെങ്കില്‍.....” വാസു പകയോടെ അവനെ നോക്കി. “എത്തിക്കാം” “ഉം..ഇനി..ഈ ബഷീര്‍ എന്നവന്റെ വീട് എവിടെയാണ്?” “ഞാന്‍ പിള്ളേരെ ഒപ്പം വിടാം. ഇവിടെ അടുത്താ” വാസു ബുള്ളറ്റില്‍ കയറിയപ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ അവനു വഴി കാണിക്കാനായി ഒപ്പം ചെന്നു. “ചേട്ടാ അവന്റെ അനുജന്മാരുണ്ട്..വെടക്ക് ടീമുകള്‍ ആണ്” വണ്ടി വച്ചിട്ട് ഒരു ഊടുവഴിയിലൂടെ വാസുവിനെ വീട് കാണിക്കാന്‍ കൊണ്ട് പോകുമ്പോള്‍ ഒരാള്‍ പറഞ്ഞു. വാസു മറുപടി ഒന്നും പറഞ്ഞില്ല. “ദാ..ആ കാണുന്ന വീടാ..അവന്മാര്‍ എല്ലാം അവിടെയുണ്ട്” കൂടെ ചെന്നവര്‍ വീട് കാണിച്ച ശേഷം പറഞ്ഞു. അവര്‍ മാറി നിന്ന് എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നതെന്ന് നോക്കി. “ബഷീറിന്റെ വീടല്ലേ?” മുറ്റത്തേക്ക് കയറിച്ചെന്ന വാസു ചോദിച്ചു. വരാന്തയില്‍ അവന്റെ വാപ്പ ആണെന്ന് തോന്നുന്നു, ആജാനുബാഹുവായ ഒരു മധ്യവയസ്കന്‍ മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ട് ചാരുകസേരയില്‍ കിടപ്പുണ്ട്. രണ്ട് ചെറിയ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്നു. ശബ്ദം കേട്ടു രണ്ട് സ്ത്രീകളുടെ മുഖങ്ങള്‍ വാസു വാതിലിനു പിന്നില്‍ കണ്ടു. “അതെ എന്തേ?” പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു.
💬 Comments
View all comments