Chapter Title : മൃഗം 23 [Master]
അത് തുറക്കുന്നതിനു മുന്‍പ് ചെവി പുറത്തേക്ക് വട്ടം പിടിച്ചു ശ്രദ്ധിച്ചു. അവളുടെ മുഖത്ത് ചുളിവുകള്‍ വീഴുന്നത് ശങ്കരനും രുക്മിണിയും കണ്ടു. “എന്താ മോളെ?” ശങ്കരന്‍ ചോദിച്ചു. “ശ്...മിണ്ടല്ലെ അച്ഛാ..ഈ കതകിനു വെളിയില്‍ ആരോ ഉണ്ട്. അവര്‍ നമ്മളെ വളഞ്ഞു കഴിഞ്ഞു..രക്ഷപെടാന്‍ വേറെ വല്ല വഴിയും നോക്കിയേ പറ്റൂ....” അല്‍പ്പം മുന്‍പ് ഭയം നഷ്ടപ്പെട്ടു എന്ന് സ്വയം വിശ്വസിച്ച ദിവ്യയുടെ മനസിലേക്ക് ഭയം ഒരു രാക്ഷസനെപ്പോലെ കാലെടുത്തു വച്ചുകഴിഞ്ഞിരുന്നു. “യ്യോ..ആണോ..ഇനി എന്ത് ചെയ്യും ഭഗവാനെ?” രുക്മിണി നെഞ്ചില്‍ കൈവച്ചുകൊണ്ട് നിലത്തേക്കിരുന്നു. ശങ്കരനും എന്ത് ചെയ്യണം എന്നറിയാതെ ആധിയോടെ മകളെ നോക്കി. ഇത്രയും ആളുകളെ എങ്ങനെ നേരിടും എന്ന് അവള്‍ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. മുന്നിലും പിന്നിലും ആപത്താണ്. എങ്ങോട്ട് പോകും? എങ്ങനെ രക്ഷപെടും? “എടാ കള്ളക്കഴുവേറീ..നീ തുറക്കില്ല അല്ലെ..വേണ്ട..ഞങ്ങള്‍ തുറന്നോളാം” പുറത്ത് നിന്നുമുള്ള അലര്‍ച്ച ശങ്കരനും കുടുബവും ഭീതിയോടെ കേട്ടു. തൊട്ടു പിന്നാലെ മുന്നിലെ വാതിലില്‍ ആരോ ആഞ്ഞു ചവിട്ടുന്നതും കതക് കുലുങ്ങുന്നതും അവര്‍ കണ്ടു. “അയ്യോ അച്ഛാ അവര് കതക് ചവിട്ടി പൊളിക്കുന്നു..വാ..കിട്ടുന്ന ആയുധം എടുത്ത് നമുക്ക് നില്‍ക്കാം..വാ..” ദിവ്യ അവരെ പിടിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി കൈയില്‍ കിട്ടിയ വാക്കത്തിയും കത്തികളും എടുത്ത് കരുതലോടെ മറഞ്ഞു നിന്നു. ഭയം കൊണ്ട് മൂവരും വിറയ്ക്കുന്നുണ്ടായിരുന്നു. കതകില്‍ വീണ്ടും വീണ്ടും ശക്തമായി ആരോ ചവിട്ടുന്നതിന്റെ ഒച്ച അവരുടെ ചെവികളില്‍ പടക്കം പൊട്ടുന്ന ശബ്ദം പോലെ വന്നു പതിഞ്ഞു. “അയ്യോ....” ശങ്കരന്‍ പെട്ടെന്ന് നിലവിളിച്ചു. അവരുടെ മുന്‍വാതില്‍ മലര്‍ക്കെ തുറന്ന് ഒരുകൂട്ടം ആളുകള്‍ ഉള്ളിലേക്ക് ഓടിക്കയറുന്നത് കണ്ടായിരുന്നു ആ നിലവിളി. കൈകളില്‍ വടിവാളുകളും പേറി ഉള്ളിലേക്ക് എത്തിയ അവര്‍ ഭയന്നു വിറച്ചു നില്‍ക്കുന്ന ശങ്കരന്റെയും രുക്മിണിയുടെയും ദിവ്യയുടെയും അടുത്തേക്ക് എത്തി. “ഇവളെ മതി ഞങ്ങള്‍ക്ക്..ഇവളെ മാത്രം” കൈയില്‍ വാക്കത്തിയുമായി നിന്ന ദിവ്യയുടെ കൈയില്‍ ശക്തമായി പിടിച്ചുകൊണ്ട് അവരുടെ നേതാവ് പറഞ്ഞു. അവന്റെ ബലമായ പിടുത്തത്തില്‍ ദിവ്യയുടെ കൈയില്‍ നിന്നും കത്തി താഴെ വീണുപോയി. “വിടടാ എന്റെ മോളെ..എടാ വിടാന്‍..’ ശങ്കരന്‍ കത്തിയുമായി മുന്‍പോട്ടു ചാടി. അടുത്ത നിമിഷം ആരുടെയോ കാല്‍ അയാളുടെ അടിവയറ്റില്‍
💬 Comments
View all comments