0%

Chapter Title : മൃഗം 23 [Master]

Author : Master Read All Parts 1699

പതിച്ചു. ശങ്കരന്‍ പിന്നിലേക്ക് മലര്‍ന്നടിച്ചു വീണു. എല്ലാം കണ്ടു നിന്ന രുക്മിണി ബോധരഹിതയായി നിലം പൊത്തി. “വാടീ കഴുവര്‍ട മോളെ. നിന്റെ കുത്തിക്കഴപ്പ് ഇന്നോടെ തീര്‍ത്ത് തരാം” ദിവ്യയെ പുറത്തേക്ക് വലിച്ചിഴച്ച് അവന്‍ മുരണ്ടു. വീട്ടിനുള്ളില്‍ കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ തല്ലിത്തകര്‍ത്ത ശേഷം അവന്റെ അണികള്‍ പുറത്തേക്ക് ഇറങ്ങി. രക്ഷപെടാന്‍ ദിവ്യ അവളുടെ സകല ശക്തിയും പ്രയോഗിച്ചിട്ടും അനങ്ങാന്‍ കൂടി അവള്‍ക്ക് സാധിച്ചില്ല. “വിടെടാ എന്റെ മോളെ..” ഒരു മരക്കഷണം എടുത്ത് ദിവ്യയെ പിടിച്ചിരുന്നവനെ എറിഞ്ഞുകൊണ്ട് ശങ്കരന്‍ അലറി. “അടിച്ചു കൊല്ലടാ ആ നായെ” ഏറു കൊണ്ടവന്‍ കടുത്ത വേദനയോടെ അട്ടഹസിച്ചു. രണ്ട് മൂന്നുപേര്‍ ചേര്‍ന്നു ശങ്കരനെ ഭീകരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ‘അച്ഛാ..എന്റെ അച്ഛാ..അയ്യോ അച്ഛനെ ഒന്നും ചെയ്യല്ലേ..” ദിവ്യ ഉറക്കെ നിലവിളിച്ചു കരഞ്ഞു. ശങ്കരന്‍ ഒരു പഴന്തുണി പോലെ നിലത്തേക്ക് കുഴഞ്ഞു വീഴുന്നത് നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞുള്ളു. “വാടീ..” ദിവ്യയെ പിടിച്ചിരുന്നവന്‍ അവളെ വീടിനു പുറത്തേക്ക്, മുറ്റത്തേക്ക് വലിച്ചിറക്കിക്കൊണ്ട് മുരണ്ടു. രക്ഷപെടാനുള്ള അവളുടെ എല്ലാ ശ്രമവും വിഫലമായിക്കഴിഞ്ഞിരുന്നു. രക്ഷിക്കണേ ഭഗവാനെ എന്ന് കുറെ നാളുകള്‍ക്ക് ശേഷം ദിവ്യ മനമുരുകി പ്രാര്‍ഥിച്ചു. രക്ഷപെടാന്‍ വേറെ ഒരു വഴിയും അവളുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അല്‍പ്പം മുന്‍പ് തന്റെ ധൈര്യത്തില്‍ ഊറ്റം കൊണ്ട താനിപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുന്നു. ദൈവത്തിനു മാത്രമേ തന്നെ ഈ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ പറ്റൂ. ഇവന്മാര്‍ കൊണ്ടുപോയാല്‍, താന്‍ പിച്ചി ചീന്തപ്പെടും. ഒരു സംശയവുമില്ല. അവള്‍ മനമുരുകി ദൈവത്തോട് മനസ്സില്‍ കരഞ്ഞു നിലവിളിച്ചു. അപ്പോള്‍ ഒരു ബുള്ളറ്റിന്റെ ഹുങ്കാരം അവളുടെ കാതില്‍ വന്നലച്ചു. അത് ശരവേഗത്തില്‍ വരുകയാണ് എന്നവള്‍ക്ക് മനസിലായി. അവളെ പിടിച്ചിരുന്നവരും ബൈക്കിന്റെ ആ ഹുങ്കാരശബ്ദം കേട്ടു. അതിവേഗം പാഞ്ഞടുത്തുകൊണ്ടിരുന്ന ആ ബൈക്ക് ഒരു വെടിയുണ്ട പോലെ ശങ്കരന്റെ വീട്ടുമുറ്റത്ത് എത്തി ഒരു കുലുക്കത്തോടെ നിന്നു. ദിവ്യയെ വലിച്ചിഴച്ചു കൊണ്ട് കുറേപ്പേര്‍ വരുന്നത് ആ ബൈക്കില്‍ ഇരുന്നുകൊണ്ട് വാസു കണ്ടു; ഒപ്പം ബോധമില്ലാതെ കിടക്കുന്ന ശങ്കരനെയും. ബൈക്കില്‍ ഇരുന്ന് അവരെനോക്കിക്കൊണ്ട് വാസു അത് സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു.

💬 Comments

View all comments