Chapter Title : മൃഗം 23 [Master]
ദിവ്യയെ പിടിച്ചുകൊണ്ട് വന്ന ഗുണ്ടാനേതാവ് ഒപ്പമുണ്ടായിരുന്ന അണികളെ നോക്കി. “പണിയാണ് മോനെ....അവന്‍ തുടങ്ങാന്‍ നോക്കി നില്‍ക്കണ്ട. കേറി പണിയടാ..” അവന്‍ അലറി. അണികള്‍ ഊരിപ്പിടിച്ച വാളുകളുമായി വാസുവിന് നേരെ പാഞ്ഞടുത്തു. നേതാവിനെക്കൂടാതെ അവര്‍ ഏതാണ്ട് ഏഴുപേര്‍ ഉണ്ടായിരുന്നു. തന്റെ നേരെ വടിവാളുകളുമായി പാഞ്ഞടുക്കുന്ന ഗുണ്ടകളെയും അവരുടെ പിന്നില്‍ ദിവ്യയുടെ കൈയും പിടിച്ചു നില്‍ക്കുന്ന ഗുണ്ടാനെതവിനെയും വാസു നിമിഷനേരം കൊണ്ട് കണ്ടു; അവരുടെ വേഗതയും സ്ഥാനവും മനസിലാക്കി. അടുത്ത സെക്കന്റില്‍ നിലത്തേക്ക് കാലൂന്നിയ വാസു ബൈക്കിനു മുകളിലേക്ക് ചാടിക്കയറി നിന്നു. തനിക്ക് നേരെ കുതിച്ചടുത്ത ഗുണ്ടകള്‍ തൊട്ടടുത്തെത്തിയപ്പോള്‍ അവരുടെ മീതെകൂടി അപ്പുറത്തേക്ക് അവന്‍ ചാടി. വാസുവിന്റെ വലതുകാല്‍ നേരെ ചെന്നു പതിച്ചത് ദിവ്യയുടെ കൈയില്‍ പിടിച്ചിരുന്നവന്റെ കഴുത്തിലാണ്. ഒരലര്‍ച്ചയോടെ ദിവ്യയുടെ പിടിവിട്ട അവന്‍ വെട്ടിയിട്ട വാഴപോലെ നിലത്തേക്ക് വീണു. വാസു തങ്ങളുടെ പിന്നിലേക്ക് ചാടിയത് കണ്ട ഗുണ്ടകള്‍ വെട്ടിത്തിരിഞ്ഞു. ദിവ്യ രക്ഷപെട്ടു വീടിനുള്ളിലേക്ക് ഓടിക്കയറി. അവള്‍ ആദ്യം ചെയ്തത് ഫോണെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ചു കാര്‍ഡ് നല്‍കിയ മുഹമ്മദ് അമീര്‍ എന്ന വക്കീലിനെയും വിളിച്ച് പോലീസ് സ്റ്റേഷനില്‍ ഒന്ന് പറയണം എന്ന് അപേക്ഷിച്ച ശേഷം ശേഷം അവള്‍ കുറച്ച് വെള്ളമെടുത്ത് ബോധമില്ലാതെ കിടന്ന രുക്മിണിയുടെ മുഖത്ത് തളിച്ചു. ബോധത്തിലേക്ക് തിരികെ എത്തിയ രുക്മിണി വെളിയില്‍ നടക്കുന്ന ബഹളങ്ങള്‍ കേട്ടു പുറത്തേക്ക് ദിവ്യയുടെ ഒപ്പം ഓടിച്ചെന്നു. ദിവ്യ ഉള്ളിലേക്ക് കയറുന്ന സമയത്താണ് ഗുണ്ടകള്‍ വാസുവിന് നേരെ തിരിഞ്ഞ് പാഞ്ഞടുത്തത്. ഒന്ന് കുനിഞ്ഞ് നിവര്‍ന്ന വാസു താഴെ കിടന്നിരുന്നവനെ കൈകളില്‍ കോരിയെടുത്ത് തന്റെ നേരെ വന്നവരുടെ നേര്‍ക്ക് എറിഞ്ഞു. വാസുവിന് നേരെ ഓങ്ങിയ വാളുകള്‍ അവന്റെ ദേഹത്ത് പലയിടങ്ങളില്‍ കുത്തിക്കയറി അവന്‍ ഉറക്കെ നിലവിളിച്ചു. “അണ്ണാ...അയ്യോ..” തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലായ ഗുണ്ടകള്‍ ചോരയില്‍ കിടന്നു പിടയുന്ന തങ്ങളുടെ നേതാവിനെ നോക്കി നിലവിളിച്ചു. ഒരു നിമിഷത്തേക്ക് പതറിപ്പോയ അവര്‍ കൈയില്‍ ഒരു സൈക്കിള്‍ ചെയിനുമായി തങ്ങളെ സമീപിക്കുന്ന വാസുവിനെ കണ്ടു ഞെട്ടി. അടുത്ത നിമിഷം വാസുവിന്റെ കൈയില്‍ ഇരുന്ന സൈക്കിള്‍ ചെയിന്‍ അന്തരീക്ഷത്തില്‍ ഒരു മൂളലോടെ
💬 Comments
View all comments