0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 4K

വച്ചുകൊണ്ട് പറഞ്ഞു. “ഹായ് മാമന്റെ നല്ല വീടാണല്ലോ..എനിക്ക് ടിവി കാണാമോ?” സഫിയ ചുറ്റും നോക്കി ആഹ്ലാദത്തോടെ ചോദിച്ചു. “പിന്നെന്താ..ഈ അപ്പാപ്പനോട് പറഞ്ഞാ മതി..മോള്‍ക്ക് വേണ്ടതെല്ലാം തരും കേട്ടോ..മോള് വാപ്പ വരുന്നത് വരെ ഇവിടെ താമസിച്ചോണം. സ്കൂളിലും പോണ്ട അതുവരെ കേട്ടോ” വാസു പറഞ്ഞു. “വാപ്പ എപ്പോ വരും?” “മാമന്‍ ചോദിച്ചിട്ട് പറയാം. ഗോപാലന്‍ ചേട്ടാ ഞാന്‍ പോയിട്ട് വരാം. കുട്ടിയെ വെളിയിലെങ്ങും വിടരുത്. ഞാന്‍ വന്നിട്ടേ നിങ്ങള് പോകാവൂ..അഥവാ സന്ധ്യ കഴിഞ്ഞും ഞാന്‍ വന്നില്ലെങ്കില്‍ ഇവളെ നിങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊക്കോ..അവിടെ പിള്ളേരുടെ കൂടെ കളിച്ചോളും” “ശരി കുഞ്ഞേ..” വാസു പുറത്തിറങ്ങി ബൈക്കില്‍ കയറി.

💬 Comments

View all comments