0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1566

നല്ലൊരു പെട കൊടുത്തു. അന്ന് മുതലാ ഇവന് കാക്കി കണ്ടാല്‍ പേടി ആയത്” ഡോണ ചിരിക്കിടെ പറഞ്ഞു. വാസു ചമ്മലോടെ മുഖം കുനിക്കുന്നത് കണ്ട ഇന്ദുലേഖയും ചിരിച്ചു. “പോടീ..നീ ചുമ്മാ..” “എനിവേ..എടി അപ്പോള്‍ നമ്മുടെ അടുത്ത ടാര്‍ഗറ്റ് കബീര്‍. ഇച്ചായാ ഇവനെ തനിച്ച് അങ്ങോട്ട്‌ വിടണോ? അയാള്‍ക്ക് ഗുണ്ടകളും മറ്റും ഉണ്ടെന്നാണ് എന്റെ അറിവ്” ഡോണ പൌലോസിനെ നോക്കി. “നീ പേടിക്കണ്ട. വാസു തനിയെ പോയാല്‍ മതി. വാസു പക്ഷെ ഒരിക്കലും തനിച്ചല്ല എന്ന് മാത്രം നീ അറിഞ്ഞോ” പൌലോസ് പറഞ്ഞത് കേട്ടപ്പോള്‍ ഡോണയുടെ മുഖം വിടര്‍ന്നു. “ശരി..നമുക്ക് കബീറിന്റെ വീട്ടുകാരുടെ പ്രതികരണം ലഭിച്ച ശേഷം വീണ്ടും കൂടാം” ഇന്ദുലേഖ പറഞ്ഞു. ---------------------------- “കള്ളക്കഴുവേറി..കൊന്നുകളയും നിന്നെ ഞാന്‍. നിനക്കെങ്ങനെ ധൈര്യം വന്നെടാ ഞങ്ങള്‍ക്കെതിരെ മൊഴി നല്‍കാന്‍?” സ്റ്റാന്‍ലി ഷാജിയുടെ വായിലേക്ക് റിവോള്‍വര്‍ തിരുകിക്കയറ്റി അലറി. “സ്റ്റാന്‍ലി..ലീവ് ഹിം..” അര്‍ജുന്‍ വിളിച്ചു പറഞ്ഞു. സ്റ്റാന്‍ലി പകയോടെ തോക്ക് വലിച്ചൂരിയ ശേഷം അവനെ പിടിച്ചു തള്ളി. ഷാജി മലര്‍ന്നടിച്ചു നിലത്ത് വീണു. “ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പട്ടി. അര്‍ജ്ജുന്‍ ഇവനിനി ജീവനോടിരിക്കാന്‍ പാടില്ല. മൊഴി നല്‍കിയത് പോട്ടെ..ഇവനെങ്ങനെ ധൈര്യം വന്നു അത് നമ്മളോട് തന്നെ വന്നു പറയാന്‍?” സ്റ്റാന്‍ലിയുടെ പക അടങ്ങിയിരുന്നില്ല. “അതെ..എന്തുകൊണ്ട് നീ ഈ വിവരം അവരെ കാണുന്നതിനു മുന്‍പ് ഞങ്ങളെ അറിയിച്ചില്ല” മാലിക്ക് ചോദിച്ചു. തന്നെക്കൊണ്ട് വാസുവും ഡോണയും പൌലോസും കൂടി എല്ലാ സത്യങ്ങളും പറയിച്ച് വീഡിയോ ആക്കിയ വിവരം ഷാജി അറേബ്യന്‍ ഡെവിള്‍സിന്റെ താവളത്തില്‍ എത്തി അവരെ അറിയിച്ചതിന്റെ പ്രതികരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. “അറിയിച്ചാല്‍ എന്റെ മോളെ കൊന്നുകളയും എന്ന് പറഞ്ഞാല്‍ ഞാനെന്ത് ചെയ്യും സാറന്മാരെ? നിങ്ങളെ ചതിക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിതിവിടെ വന്നു പറയുമായിരുന്നോ? എനിക്ക് വേറെ ഒരു നിര്‍വാഹവും ഉണ്ടായിരുന്നില്ല. ആ വാസു കണ്ണില്‍ ചോര ഇല്ലാത്തവനാണ്..” “വാസു..പന്നക്കഴുവേറി മോന്‍...” അര്‍ജ്ജുന്‍ പല്ലുകള്‍ ഞെരിച്ചു. “ഉം നീ പോ..ഞങ്ങള്‍ വക്കീലിനെ ഒന്ന് കാണട്ടെ..” മാലിക്ക് പറഞ്ഞു. “സാറന്മാരെ എന്നോട് നിങ്ങള്‍ ദേഷ്യം വച്ചോണ്ടിരിക്കരുത്. എന്റെ മോള്‍ടെ ജീവന്‍ അപകടത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഞാനത് പറഞ്ഞത്. അത്

💬 Comments

View all comments