0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1568

മാറ്റി ഏതു കോടതിയില്‍ പറയാനും ഞാന്‍ ഒരുക്കമാണ്...” ഷാജി ദൈന്യതയോടെ മൂവരെയും നോക്കി. “നീ പോടാ..നിന്നെ പിന്നെ കണ്ടോളാം..ഉം ഗെറ്റ് ഔട്ട്‌” സ്റ്റാന്‍ലി കോപത്തോടെ പറഞ്ഞു. ഷാജി വിഷണ്ണനായി മൂവരെയും നോക്കിയ ശേഷം കുനിഞ്ഞ തലയുമായി പുറത്തേക്ക് പോയി. “അര്‍ജ്ജുന്‍..കോടതിയില്‍ മൊഴി പറയാന്‍ ഇവന്‍ ജീവനോടെ കാണാന്‍ പാടില്ല...” സോഫയിലേക്ക് ഇരുന്നുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. “അതെ..എനിക്കും അതറിയാം. പക്ഷെ ഉടനെ അത് നമ്മള്‍ ചെയ്‌താല്‍, പൌലോസ് സംശയിക്കും. അവനല്‍പ്പം കൂടി ആയുസ് നീട്ടി നല്‍കാം. തല്‍ക്കാലം നമ്മളിത് അറിഞ്ഞതായി ആരും അറിയണ്ട.” അര്‍ജുന്‍ പറഞ്ഞു. “വക്കീലിന് ഞാന്‍ മെസേജ് നല്‍കി. അയാള്‍ ഉടനെത്തും” മാലിക്ക് പറഞ്ഞു. “ഛെ..ആ നായിന്റെ മോള്‍ നമ്മളെ പൂട്ടിയെ അടങ്ങൂ..വല്ലവളും ചത്ത്‌ തുലഞ്ഞതിന് ഇവള്‍ക്കെന്തിന്റെ കഴപ്പാണ്? അര്‍ജുന്‍..അവള്‍ക്ക് ഒരു പണി കൊടുക്കേണ്ട സമയം അതിക്രമിച്ചു. അവളുടെ പത്തി താഴ്ത്തുന്ന ഒരു പണി ഏറ്റവും വേഗം തന്നെ കൊടുക്കണം. തട്ടിക്കളഞ്ഞാല്‍ ആ ഇന്ദുലേഖ നായിന്റെ മോള്‍ നമ്മളെ തന്നെ സംശയിക്കും. അവളുടെ അടുത്ത കൂട്ടുകാരിയാണ്‌ ഇവള്‍..” സ്റ്റാന്‍ലി പറഞ്ഞു. “അവളെ കൊല്ലരുത്..പകരം അവളുടെ മനസ് തകര്‍ക്കുന്ന ഒരു ഏറ്റ പണി നമ്മള്‍ പ്ലാന്‍ ചെയ്യണം. അവളെ മാനസികമായി തകര്‍ത്താല്‍ പിന്നെ അവള്‍ ഒതുങ്ങിക്കോളും. ഒരു രക്ഷയുമില്ലെങ്കില്‍ മാത്രം തട്ടിക്കളഞ്ഞാല്‍ മതി” മാലിക്ക് പറഞ്ഞു. “അതെ...” അര്‍ജ്ജുന്‍ അത് ശരിവച്ചു. “മേ ഐ കമിന്‍” അഡ്വക്കേറ്റ് ഭദ്രന്റെ സ്വരം അവര്‍ വെളിയില്‍ കേട്ടു. “ഷുവര്‍..കമോണ്‍ ഇന്‍ വക്കീലെ.....” സ്റ്റാന്‍ലി വേഗം എഴുന്നേറ്റ് കതകിനരുകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. അവന്‍ കതകു തുറന്നപ്പോള്‍ ഭദ്രന്‍ ഒരു പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറി. മൂവര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷം അയാള്‍ ഒരു സോഫയിലേക്കിരുന്നു. “ഉച്ച സമയമാണ്..ഷാള്‍ വി ഫിക്സ് എ ഡ്രിങ്ക്?” അര്‍ജുന്‍ ചോദിച്ചു. “ഷുവര്‍..ഇന്നത്തെ പണി കഴിഞ്ഞു. വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മാലിക്കിന്റെ മെസേജ് കണ്ടത്. ഞാനിവിടെ അടുത്തുകൂടി പാസ് ചെയ്യുകയയിരുന്നത് കൊണ്ട് ഉടനെ തന്നെ കണ്ടേക്കാം എന്ന് കരുതി” “അത് നന്നായി..” ഷിവാസ് റീഗല്‍ ബോട്ടില്‍ എടുത്ത് ടീപോയില്‍ വച്ചുകൊണ്ട് അര്‍ജ്ജുന്‍ പറഞ്ഞു. ഗ്ലാസുകളും ഐസ് ക്യൂബുകളും കശുവണ്ടിപ്പരിപ്പും മാലിക്ക്

💬 Comments

View all comments