Chapter Title : മൃഗം 25 [Master]
എത്തിച്ചു. മദ്യം ഗ്ലാസുകളില്‍ പകര്‍ന്ന് എല്ലാവരും സിപ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഭദ്രന്‍ ചോദ്യഭാവത്തില്‍ അവരെ നോക്കി. “ഭദ്രന്‍ ജീ..നമുക്ക് ഈ അടുത്തിടെയായി തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ആണ്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വലിയ ഒരു കുഴപ്പത്തില്‍ ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുകയാണ്” സ്റ്റാന്‍ലി ഗ്ലാസ് ടീപോയില്‍ വച്ചുകൊണ്ട് പറഞ്ഞു. “എന്ത് പറ്റി?” “ഷാജിയെ അറിയില്ലേ? അവനെ ഇന്നലെ വാസു പൊക്കി. ഓ താങ്കള്‍ക്ക് വാസുവിനെ അറിയില്ലല്ലോ..ങാ അങ്ങനെ ഒരു അവതാരം ഇതിനിടെ ഇവിടെ കൊച്ചിയില്‍ എത്തി..ഡോണയുടെ പെഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ്..ഞങ്ങളുടെ ഭീഷണി കാരണം അവളുടെ തന്തപ്പടി ഏര്‍പ്പാടാക്കിയതാണ്. അവന്‍ കൂടി വന്നതോടെ അവള്‍ക്ക് ഉശിര് കൂടിയിരിക്കുകയാണ്” അര്‍ജ്ജുനാണ് അത് പറഞ്ഞത്. “ഓഹോ..എന്നിട്ട് എന്താണ് സംഭവിച്ചത്” “ഷാജിയുടെ മോളെ തട്ടിയെടുത്ത് വാസു ഭീഷണി മുഴക്കിയപ്പോള്‍ അന്ന് മുംതാസ് കേസില്‍ നടന്ന സത്യമൊക്കെ ഷാജി ഡോണയുടെ മുന്‍പാകെ ഏറ്റു പറഞ്ഞു. ആ നായിന്റെ മോള്‍ അത് റിക്കോഡ് ചെയ്യുകയും ചെയ്തു. അവള്‍ ഈ കേസ് വീണ്ടും കുത്തിപ്പൊക്കി ഞങ്ങളെ കുടുക്കാനുള്ള ശ്രമത്തിലാണ്..നിങ്ങള്‍ക്കെന്ത് തോന്നുന്നു വക്കീലെ..സംഗതി കുഴയുമോ?” സ്റ്റാന്‍ലി ചോദിച്ചു. “കുഴയും; കുഴയുമെന്ന് പറഞ്ഞാല്‍ ചക്ക കുഴയുന്നത് പോലെ കുഴയും; വളരെ ശക്തമായ ഒരു തെളിവാണ് അവള്‍ക്ക് കിട്ടിയിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് വച്ചു നോക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടു തെളിവുണ്ടാക്കാന്‍ അവള്‍ ശ്രമിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പോലീസ് തീര്‍പ്പാക്കി കോടതി ശിക്ഷയും വിധിച്ച കേസില്‍ ഈ മാരണം കേറി ഇടപെടും എന്ന് നമ്മള്‍ കരുതിയിരുന്നില്ലല്ലോ. അല്ലെങ്കില്‍ ഇങ്ങനെയൊന്നു മുന്‍കൂട്ടി കണ്ടുകൊണ്ട് അന്നേ വേണ്ടത് ചെയ്യാമായിരുന്നു. ഇനിയിപ്പോള്‍ നേരിടുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം” ഭദ്രന്‍ മൂവരെയും നോക്കി പറഞ്ഞിട്ട് മദ്യം സിപ് ചെയ്തു. “അല്ല ഭദ്രന്‍ ജീ, ഒരു കാരണവും ഇല്ലാതെ ഈ കേസ് ഇനി എങ്ങനെ കോടതി പരിഗണിക്കും? ഐ മീന്‍, ഈ കേസ് കോടതി വിധി കല്‍പ്പിച്ച ഒന്നല്ലേ? പിന്നെങ്ങനെ ഇതില്‍ ഇനിയൊരു അന്വേഷണമോ വാദമോ ഉണ്ടാകും? അത് പോസിബിള്‍ ആണോ?” മാലിക്ക് ആയിരുന്നു സംശയത്തിന്റെ ഉടമ. “സാധാരണഗതിയില്‍ ഈ കേസിന് ഇനിയൊരു സാംഗത്യമില്ല. കാരണം പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് തീര്‍ന്ന
💬 Comments
View all comments