Chapter Title : മൃഗം 25 [Master]
കേസാണ്. പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷെ നമുക്കെതിരെ കളിക്കുന്നവള്‍ സാധാരണക്കാരിയല്ല. അവളൊരു പെര്‍ഫക്റ്റ് മാധ്യമ പ്രവര്‍ത്തകയാണ്. കൂടാതെ ഒരു മാധ്യമവും അവള്‍ക്ക് പിന്നിലുണ്ട്..അതാണ് പ്രശ്നം..” ഭദ്രന്‍ മൂവരെയും നോക്കി. “നിങ്ങള്‍ അതോര്‍ത്ത് പേടിക്കണ്ട. നമുക്കെതിരെ ഒരു വാര്‍ത്തയും അവര്‍ വിടില്ല. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്” അലസമായി പറഞ്ഞുകൊണ്ട് സ്റ്റാന്‍ലി ഗ്ലാസ് വീണ്ടുമെടുത്തു. “സ്റ്റാന്‍ലി..ഡോണ ബുദ്ധിമതിയായ ഒരു പെണ്ണാണ്. അവളുടെ മുതലാളിയുടെ അനുമതി ഇല്ലെങ്കില്‍പ്പോലും നിങ്ങളുടെ പേര് പരാമര്‍ശിക്കാതെ ഒരു സ്കൂപ്പ് ഉണ്ടാക്കി അത് ചര്‍ച്ചാ വിഷയമാക്കാന്‍ അവള്‍ക്ക് ഈസിയായി സാധിക്കും. അതില്‍ അതിന്റെ ഉടമ ഇടപെടും എന്ന് നിങ്ങള്‍ കരുതണ്ട. കാരണം നിങ്ങളുടെ പേരോ വിവരങ്ങളോ ഒന്നും തന്നെ അതില്‍ കാണില്ല. കേസ് വീണ്ടും കുത്തിപ്പൊക്കുക മാത്രമായിരിക്കും അവളുടെ ലക്‌ഷ്യം. ചാനലിനു റേറ്റിംഗ് കിട്ടുന്ന വിവാദവിഷയം ആയതുകൊണ്ട് അവര്‍ സമ്മതിക്കുകയും ചെയ്യും” “മുംതാസ് വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന് ഞങ്ങള്‍ അയാളോട് ആവശ്യപ്പെടും” അര്‍ജ്ജുന്‍ പറഞ്ഞു. “നിങ്ങളുടെ ഭീഷണിക്ക് മുന്‍പില്‍ അയാള്‍ വഴങ്ങിയാല്‍ കൊള്ളാം. ഇല്ലെങ്കിലോ?” ഭദ്രന്‍ മൂവരെയും നോക്കി. അവര്‍ മിണ്ടിയില്ല. “അതും പോകട്ടെ.. ഇന്റര്‍നെറ്റ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? ഒരു വീഡിയോ ഉണ്ടാക്കി അത് വൈറല്‍ ആക്കി സോഷ്യല്‍ മീഡിയയിലെ വായീ നോക്കികള്‍ക്ക് ഇട്ടുനല്‍കാന്‍ ഡോണയ്ക്ക് ആരുടേയും അനുമതി വേണ്ടല്ലോ? ഉവ്വോ? നാളെ ഷാജിയുടെ കുറ്റസമ്മതം ഒരു സ്കൂപ്പിന്റെ അകമ്പടിയോടെ യൂട്യൂബില്‍ വന്നാല്‍, അത് എഫ് ബിയിലും വാട്ട്സപ്പിലും പ്രച്ചരിച്ചാല്‍, ഇത് മറ്റു ചാനലുകള്‍ സ്വയം ഏറ്റെടുക്കും. അപ്പോള്‍ ഡോണയുടെ മുതലാളിയുടെ അവസ്ഥ അണ്ടി കളഞ്ഞ അണ്ണാന്റെ ഗതി ആയിരിക്കും” ഭദ്രന്‍ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. “അപ്പോപ്പിന്നെ എന്താണ് വക്കീലെ ഞങ്ങള് ചെയ്യേണ്ടത്? ഇതിപ്പോള്‍ കുഴയുന്ന ലക്ഷണം ആണല്ലോ?” സ്റ്റാന്‍ലി കൈകള്‍ കൂട്ടിത്തിരുമ്മി. “പണി തുടങ്ങണം. ഉടന്‍ തന്നെ. ഇനിയും കൂടുതല്‍ തെളിവുകള്‍ അവള്‍ ഉണ്ടാക്കാന്‍ പാടില്ല. ഈ കേസില്‍ അവള്‍ സമീപിക്കാന്‍ സാധ്യതയുള്ള ആളുകളെ നിങ്ങള്‍ക്ക് അറിയാമല്ലോ? അവരെ കാണേണ്ടപോലെ കാണുക. ഒരാളും തെളിവ് നല്‍കരുത്. ഷാജിയെ അവര്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്ന് ഞാന്‍ കോടതിയില്‍ തെളിയിച്ചോളാം. പക്ഷെ അവന്റെ കുറ്റസമ്മതം ശരി
💬 Comments
View all comments