Chapter Title : മൃഗം 25 [Master]
ഈ കേസ് വീണ്ടും കുത്തിപ്പൊക്കി ഞങ്ങളെ കുടുക്കാനുള്ള ശ്രമത്തിലാണ്..നിങ്ങള്‍ക്കെന്ത് തോന്നുന്നു വക്കീലെ..സംഗതി കുഴയുമോ?” സ്റ്റാന്‍ലി ചോദിച്ചു. “കുഴയും; കുഴയുമെന്ന് പറഞ്ഞാല്‍ ചക്ക കുഴയുന്നത് പോലെ കുഴയും; വളരെ ശക്തമായ ഒരു തെളിവാണ് അവള്‍ക്ക് കിട്ടിയിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് വച്ചു നോക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടു തെളിവുണ്ടാക്കാന്‍ അവള്‍ ശ്രമിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പോലീസ് തീര്‍പ്പാക്കി കോടതി ശിക്ഷയും വിധിച്ച കേസില്‍ ഈ മാരണം കേറി ഇടപെടും എന്ന് നമ്മള്‍ കരുതിയിരുന്നില്ലല്ലോ. അല്ലെങ്കില്‍ ഇങ്ങനെയൊന്നു മുന്‍കൂട്ടി കണ്ടുകൊണ്ട് അന്നേ വേണ്ടത് ചെയ്യാമായിരുന്നു. ഇനിയിപ്പോള്‍ നേരിടുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം” ഭദ്രന്‍ മൂവരെയും നോക്കി പറഞ്ഞിട്ട് മദ്യം സിപ് ചെയ്തു. “അല്ല ഭദ്രന്‍ ജീ, ഒരു കാരണവും ഇല്ലാതെ ഈ കേസ് ഇനി എങ്ങനെ കോടതി പരിഗണിക്കും? ഐ മീന്‍, ഈ കേസ് കോടതി വിധി കല്‍പ്പിച്ച ഒന്നല്ലേ? പിന്നെങ്ങനെ ഇതില്‍ ഇനിയൊരു അന്വേഷണമോ വാദമോ ഉണ്ടാകും? അത് പോസിബിള്‍ ആണോ?” മാലിക്ക് ആയിരുന്നു സംശയത്തിന്റെ ഉടമ. “സാധാരണഗതിയില്‍ ഈ കേസിന് ഇനിയൊരു സാംഗത്യമില്ല. കാരണം പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് തീര്‍ന്ന കേസാണ്. പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷെ നമുക്കെതിരെ കളിക്കുന്നവള്‍ സാധാരണക്കാരിയല്ല. അവളൊരു പെര്‍ഫക്റ്റ് മാധ്യമ പ്രവര്‍ത്തകയാണ്. കൂടാതെ ഒരു മാധ്യമവും അവള്‍ക്ക് പിന്നിലുണ്ട്..അതാണ് പ്രശ്നം..” ഭദ്രന്‍ മൂവരെയും നോക്കി. “നിങ്ങള്‍ അതോര്‍ത്ത് പേടിക്കണ്ട. നമുക്കെതിരെ ഒരു വാര്‍ത്തയും അവര്‍ വിടില്ല. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്” അലസമായി പറഞ്ഞുകൊണ്ട് സ്റ്റാന്‍ലി ഗ്ലാസ് വീണ്ടുമെടുത്തു. “സ്റ്റാന്‍ലി..ഡോണ ബുദ്ധിമതിയായ ഒരു പെണ്ണാണ്. അവളുടെ മുതലാളിയുടെ അനുമതി ഇല്ലെങ്കില്‍പ്പോലും നിങ്ങളുടെ പേര് പരാമര്‍ശിക്കാതെ ഒരു സ്കൂപ്പ് ഉണ്ടാക്കി അത് ചര്‍ച്ചാ വിഷയമാക്കാന്‍ അവള്‍ക്ക് ഈസിയായി സാധിക്കും. അതില്‍ അതിന്റെ ഉടമ ഇടപെടും എന്ന് നിങ്ങള്‍ കരുതണ്ട. കാരണം നിങ്ങളുടെ പേരോ വിവരങ്ങളോ ഒന്നും തന്നെ
💬 Comments
View all comments