0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1572

അതില്‍ കാണില്ല. കേസ് വീണ്ടും കുത്തിപ്പൊക്കുക മാത്രമായിരിക്കും അവളുടെ ലക്‌ഷ്യം. ചാനലിനു റേറ്റിംഗ് കിട്ടുന്ന വിവാദവിഷയം ആയതുകൊണ്ട് അവര്‍ സമ്മതിക്കുകയും ചെയ്യും” “മുംതാസ് വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന് ഞങ്ങള്‍ അയാളോട് ആവശ്യപ്പെടും” അര്‍ജ്ജുന്‍ പറഞ്ഞു. “നിങ്ങളുടെ ഭീഷണിക്ക് മുന്‍പില്‍ അയാള്‍ വഴങ്ങിയാല്‍ കൊള്ളാം. ഇല്ലെങ്കിലോ?” ഭദ്രന്‍ മൂവരെയും നോക്കി. അവര്‍ മിണ്ടിയില്ല. “അതും പോകട്ടെ.. ഇന്റര്‍നെറ്റ്‌ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? ഒരു വീഡിയോ ഉണ്ടാക്കി അത് വൈറല്‍ ആക്കി സോഷ്യല്‍ മീഡിയയിലെ വായീ നോക്കികള്‍ക്ക് ഇട്ടുനല്‍കാന്‍ ഡോണയ്ക്ക് ആരുടേയും അനുമതി വേണ്ടല്ലോ? ഉവ്വോ? നാളെ ഷാജിയുടെ കുറ്റസമ്മതം ഒരു സ്കൂപ്പിന്റെ അകമ്പടിയോടെ യൂട്യൂബില്‍ വന്നാല്‍, അത് എഫ് ബിയിലും വാട്ട്സപ്പിലും പ്രച്ചരിച്ചാല്‍, ഇത് മറ്റു ചാനലുകള്‍ സ്വയം ഏറ്റെടുക്കും. അപ്പോള്‍ ഡോണയുടെ മുതലാളിയുടെ അവസ്ഥ അണ്ടി കളഞ്ഞ അണ്ണാന്റെ ഗതി ആയിരിക്കും” ഭദ്രന്‍ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. “അപ്പോപ്പിന്നെ എന്താണ് വക്കീലെ ഞങ്ങള് ചെയ്യേണ്ടത്? ഇതിപ്പോള്‍ കുഴയുന്ന ലക്ഷണം ആണല്ലോ?” സ്റ്റാന്‍ലി കൈകള്‍ കൂട്ടിത്തിരുമ്മി. “പണി തുടങ്ങണം. ഉടന്‍ തന്നെ. ഇനിയും കൂടുതല്‍ തെളിവുകള്‍ അവള്‍ ഉണ്ടാക്കാന്‍ പാടില്ല. ഈ കേസില്‍ അവള്‍ സമീപിക്കാന്‍ സാധ്യതയുള്ള ആളുകളെ നിങ്ങള്‍ക്ക് അറിയാമല്ലോ? അവരെ കാണേണ്ടപോലെ കാണുക. ഒരാളും തെളിവ് നല്‍കരുത്. ഷാജിയെ അവര്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്ന് ഞാന്‍ കോടതിയില്‍ തെളിയിച്ചോളാം. പക്ഷെ അവന്റെ കുറ്റസമ്മതം ശരി വയ്ക്കുന്ന അനുബന്ധ തെളിവുകള്‍ അവര്‍ക്ക് കിട്ടിയാല്‍ പിന്നെ നമ്മള്‍ പിടിക്കുന്നിടത്തു കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല.” “ഷാജിയെ അങ്ങ് തട്ടിയാലോ? എന്താണ് നിങ്ങളുടെ അഭിപ്രായം?” മാലിക്ക് ചോദിച്ചു. “നല്ല കാര്യമാണ്. മരിച്ചുപോയ ആളിന്റെ സാക്ഷിമൊഴിക്ക് വലിയ വിലയൊന്നും കോടതി നല്‍കില്ല. തന്നെയുമല്ല, അവനെ ഭീഷണിപ്പെടുത്തി അവര്‍ പറയിച്ചതാണ് എന്ന് നമുക്ക് തെളിയിക്കാന്‍ കൂടി സാധിച്ചാല്‍ പിന്നെ ഒരു ചുക്കും സംഭവിക്കില്ല. അവന്റെ മോളെ അവര്‍ തട്ടിക്കൊണ്ടു

💬 Comments

View all comments