0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1573

പോയതിന്റെ വല്ല തെളിവും ഉണ്ടോ?” “തെളിവെന്നു പറഞ്ഞാല്‍..ആ കൊച്ചിന് അതറിയാമല്ലോ. അതിന്റെ മൊഴി നമുക്ക് എടുക്കരുതോ? പിന്നെ അവര് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വല്ല കോപ്പിയും ഉണ്ടെങ്കില്‍ അതും കാണും” അര്‍ജ്ജുന്‍ പറഞ്ഞു. “പോരാ. കുട്ടിയുടെ മൊഴിക്ക് അത്ര വില കിട്ടണം എന്നില്ല. നല്ലൊരു വക്കീല്‍ വിചാരിച്ചാല്‍ കൊച്ചിനെ പൊളിച്ചടുക്കി അങ്ങനെ ഒന്ന് നടന്നിട്ടേ ഇല്ല എന്ന് തെളിയിക്കാന്‍ പറ്റും. നമുക്ക് വേണ്ടത് ഈ സംഭവം നേരില്‍ കണ്ട ആരെങ്കിലും, അതേപോലെ ഷാജിക്കോ വീട്ടുകാര്‍ക്കോ അവര്‍ ചെയ്ത ഫോണ്‍ കോളിന്റെ വിവരം; നിങ്ങള്‍ പറഞ്ഞ പോലീസ് സ്റ്റേഷനിലെ പരാതിയുടെ കോപ്പി..തുടങ്ങി കിട്ടാവുന്ന എല്ലാത്തിന്റെയും കൂടെ കൊച്ചിന്റെ മൊഴി കൂടി ആകുമ്പോള്‍ സംഗതി ക്ലീന്‍ ആകും..” “ശരി. ഇത് ഞങ്ങള്‍ ശരിയാക്കിക്കോളാം..വേറെ എന്തെങ്കിലും പറയാനുണ്ടോ വക്കീലെ?” സ്റ്റാന്‍ലി ചോദിച്ചു. “ഈ കേസ് അവള്‍ വീണ്ടും സജീവമാക്കുന്നതിന് മുന്‍പ്, നിങ്ങള്‍ വേണ്ടത് ചെയ്തിരിക്കണം. അബദ്ധങ്ങള്‍ ഒന്നും കാണിക്കരുത്. ആലോചിച്ചു ബുദ്ധിപരമായി മാത്രമേ നീങ്ങാവൂ. പരോളില്‍ വന്ന ആ പ്രതി ഇപ്പോഴും പുറത്ത് തന്നെയല്ലേ?” “അതെ..അപകടം കാരണം അവന്റെ പരോള്‍ നീട്ടി നല്‍കി എന്നാണ് അറിഞ്ഞത്” “അവന്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തിട്ടുണ്ടാകുമോ?” “ഉണ്ടെന്നാണ് ഞങ്ങളുടെ അറിവ്. അവനും അവന്റെ ഭാര്യയും കൂടി ഡോണയുമായി മുറി അടച്ചിട്ട് സംസാരിക്കുന്നത് ഞങ്ങളുടെ ആള് കണ്ടിരുന്നു. അതിന്റെ പേരിലാണ് അവനെ തട്ടാന്‍ ആ നാറിയെ മംഗലാപുരത്ത് നിന്നും വരുത്തിയത്. പെണ്ണ് മാത്രമേ പക്ഷെ മരിച്ചുള്ളൂ..അതിന്റെ പക കൂടി അവനു ഞങ്ങളോട് കാണും. അവനെ തട്ടാന്‍ പോയ നാദിയയ്ക്ക് ജാമ്യവും കിട്ടിയില്ല” അസ്വസ്ഥതയോടെ അര്‍ജ്ജുന്‍ പറഞ്ഞു. “അതില്‍ വിഷമിക്കണ്ട. നാദിയയെ രക്ഷിക്കാന്‍ നിങ്ങള്‍ കളിച്ച നാടകമാണ് എനിക്ക് തിരിച്ചടി ആയത്. ആ പോലീസ് വേഷം എങ്കിലും ഒഴിവാക്കാമായിരുന്നു.” ഭദ്രന്‍ മദ്യം ഒരു വലിക്ക് കുടിച്ചു തീര്‍ത്തുകൊണ്ട് പറഞ്ഞു. “ആ അലവലാതിയും പിടിയിലായി..അവന്റമ്മേടെ

💬 Comments

View all comments