Chapter Title : മൃഗം 25 [Master]
കരണ്ടി. പൌലോസ് അവനെക്കൊണ്ട് തത്ത പറയിക്കുന്നത് പോലെ എല്ലാം പറയിച്ചു. പക്ഷെ എന്താണെന്നറിയില്ല..യാതൊരു നടപടിയും അതിന്മേല്‍ അയാള്‍ എടുത്തിട്ടില്ല” സ്റ്റാന്‍ലി ആലോചനയോടെ പറഞ്ഞു. “സൂക്ഷിക്കണം..സിംഹം പതുങ്ങുന്നത് ശുഭലക്ഷണം അല്ല. അയാള്‍ എന്തോ കണ്ടുകൊണ്ടാണ് നടപടിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നത്. നിങ്ങള്‍ ആലോചിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുക. അവരെക്കാള്‍ വേഗത നിങ്ങള്‍ക്കുണ്ടായാല്‍, ആ വേഗത ലക്‌ഷ്യം കണ്ടാല്‍, പിന്നെ ഒന്നും പേടിക്കണ്ട” “ശരി ഭദ്രന്‍ ജീ..ഞങ്ങള്‍ ഒന്നാലോചിക്കട്ടെ..എന്തെങ്കിലും ആവശ്യമുണ്ടായാല്‍, ഞങ്ങള്‍ വിളിക്കാം” അര്‍ജ്ജുന്‍ പറഞ്ഞു. “ഓകെ..സീ യു ആള്‍ ലേറ്റര്‍” ഭദ്രന്‍ പോയപ്പോള്‍ ഡെവിള്‍സ് ആലോചനയോടെ പരസ്പരം നോക്കി. ----------------------- തണുത്ത കാറ്റടിക്കുന്ന കടല്‍ത്തീരത്ത്, മണലില്‍ ഡോണയുടെ ഒപ്പം വാസു നടന്നു. സമയം സന്ധ്യയോടടുത്തിരുന്നു. അല്‍പ്പം അകലെക്കണ്ട ഒരു പാറയുടെ അരികിലേക്ക് നടന്ന ഡോണ അവിടെയെത്തിയപ്പോള്‍ അതിലിരുന്നു. കാറ്റില്‍ അവളുടെ അളകങ്ങള്‍ പാറി പറക്കുന്നുണ്ടായിരുന്നു. “ഇരിക്കെടാ വാസൂ” അവള്‍ അവനെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു. വാസു അവള്‍ക്കെതിരെ മറ്റൊരു കല്ലില്‍ ഇരുന്നു. “വാസു..നമ്മുടെ പ്രയത്നം അതിന്റെ പരിസമാപ്തിയിലേക്ക് എത്താന്‍ ഇനി വലിയ താമസമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ദുവും ഇച്ചായനും ഒപ്പമുള്ളത് വലിയ ഒരു ശക്തിയാണ് നമുക്ക്. മുന്‍പ് ഞാന്‍ തനിച്ചേ ഉള്ളായിരുന്നു. പിന്നെ നീ എന്റെ ഒപ്പമെത്തി. ഇപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ കൂടെ ചേര്‍ന്നിരിക്കുന്നു. ഇനി കാര്യങ്ങള്‍ സുഗമമായിത്തന്നെ നീങ്ങും. എന്നാല്‍, നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വച്ച് നീ ഒന്നിനും പോകുന്നത് ശരിയല്ല. അതെപ്പറ്റി സംസാരിക്കാന്‍ മാത്രമാണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ഈ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നത്” ഡോണ പറഞ്ഞിട്ട് വാസുവിനെ നോക്കി. വാസു മിണ്ടിയില്ല. “നിനക്ക് മനസിലായിക്കാണും; ദിവ്യയുടെ കാര്യം തന്നെയാണ് ഞാന്‍ പറയുന്നത്. അവളുടെ കാര്യത്തില്‍ നീ നിന്റെ തീരുമാനം പുനപരിശോധിക്കണം” “ഇല്ല ഡോണ..അത് നടക്കില്ല. ഞാന്‍ പറഞ്ഞു കഴിഞ്ഞ കാര്യമല്ലേ അത്” വാസു
💬 Comments
View all comments