Chapter Title : മൃഗം 25 [Master]
കടലിലേക്ക് നോക്കിയാണ് അത് പറഞ്ഞത്. “വാസൂ..വിവാഹം പുരുഷനും സ്ത്രീയും പരസ്പര ഇഷ്ടത്തോടെയും സമ്മതത്തോടെയും ചെയ്യേണ്ട ഒന്നാണ്. അത് ഒരു വാക്കിന്റെ പുറത്തോ ആദര്‍ശത്തിന്റെ പുറത്തോ സഹതാപം മൂലമോ അഹങ്കാരം കൊണ്ടോ ഒന്നും ചെയ്യേണ്ട ഒന്നല്ല. അങ്ങനെ ചെയ്താല്‍, ആ വിവാഹജീവിതത്തെക്കാള്‍ നരകമായിരിക്കും ഭേദം. അതുകൊണ്ട് നീ നിന്റെ ഈ തീരുമാനം മാറ്റണം..മാറ്റിയെ മതിയാകൂ” ഡോണ അവന്റെ കണ്ണുകളിലേക്ക് നോക്കി. വാസു അവളെ നോക്കിയ ശേഷം ആലോചനാനിമഗ്നനായി ദൂരേക്ക് നോക്കി കുറെ നേരം ഇരുന്നു. അവന്റെ മനസു പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിഞ്ഞ ഡോണ അവനെ ആലോചിക്കാന്‍ വിട്ടുകൊണ്ട് ചുറ്റും നിരീക്ഷിച്ചു. ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ നോട്ടം. “എനിക്ക് അവളല്ലാതെ വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കനിനി സാധിക്കില്ല...അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാനും പാടില്ല.” അവസാനം വാസു പറഞ്ഞു. “പക്ഷെ അവള്‍ക്ക് നിന്നെ വേണ്ടല്ലോ? നീ എന്താണ് അതിനൊരു വിലയും കൊടുക്കാത്തത്? ബലപ്രയോഗം കൊണ്ട് കല്യാണം കഴിക്കാന്‍ പറ്റുമോ? അങ്ങനെ ചെയ്‌താല്‍ അവള്‍ വല്ല കടുംകൈയും പ്രവര്‍ത്തിച്ചാല്‍? നീ കാരണം ആ പെണ്‍കുട്ടി മരിച്ചുപോയാല്‍ നീ എന്ത് ചെയ്യും? പിന്നെ നിനക്ക് ഈ ജന്മം മനസമാധാനത്തോടെ ജീവിക്കാന്‍ പറ്റുമോ? പിടിവാശിയുടെ അന്ത്യം പലപ്പോഴും വന്‍ ദുരന്തമായിരിക്കും വാസൂ..നീ ആലോചിക്ക്” വാസുവിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നതും അവന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ വീണ്ടും ആലോചിക്കുന്നതും ഡോണ കണ്ടു. “ഡോണ..എന്റെ മനസ് നിനക്ക് മനസിലാക്കാന്‍ പറ്റുന്നില്ല; അതാണ് കുഴപ്പം. എനിക്ക് അവളോടുള്ള ഭ്രമമല്ല എന്റെ ഈ തീരുമാനത്തിന് കാരണം. അവളെ ഞാനെന്റെ ഭാര്യയായി മനസ്സില്‍ സ്വീകരിച്ചുപോയി എന്നതാണ്. തന്നെയുമല്ല, എന്റെ ഈ മടിയില്‍ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ച് എന്റെ ചുണ്ടുകളില്‍ ചുംബിച്ചവള്‍ ആണ് ദിവ്യ. മനസ് മൊത്തവും ശരീരം ഒരു പരിധി വരെയും എനിക്ക് സമര്‍പ്പിച്ച അവളിനി ആ മനസും ശരീരവും വേറെ ഒരാള്‍ക്ക് നല്‍കുന്നത് ശരിയാണോ?
💬 Comments
View all comments