Chapter Title : മൃഗം 25 [Master]
അവളെ മനസുകൊണ്ട് വരിച്ച ഞാന്‍ ജീവിതകാലം മൊത്തം വിവാഹം കഴിക്കാതെ ജീവിക്കണോ? എനിക്ക് അവളെ അല്ലാതെ വേറെ ഒരു പെണ്ണിനേയും സ്വീകരിക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തില്‍ ശാരീരികമായും മാനസികമായും ഒരൊറ്റ പെണ്ണ് മാത്രമേ എന്റെ ഭാര്യയും കാമുകിയും ആകൂ..ദിവ്യ അതായിക്കഴിഞ്ഞു..അവളുടെ മനസ് മാറിയത് ഞാനൊരു പ്രശ്നമായി കാണുന്നില്ല” അവസാനം അവന്‍ പറഞ്ഞു. “ഇത് നീ മുന്‍പും പറഞ്ഞതാണ്. വാസൂ നിന്റെ മനസും മറ്റു മനുഷ്യരുടെ മനസും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. നീ വലിയ വില കല്‍പ്പിക്കുന്ന മൂല്യങ്ങള്‍ ചിലര്‍ക്ക് വെറും പാഴ് വസ്തുവാണ്. അവരതിന് പുല്ലുവില പോലും നല്‍കുന്നില്ല. ഒരാളെ ഇഷ്ടപ്പെട്ട് അയാളെ വിവാഹം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്നൊക്കെ ഈ വന്ന കാലത്ത് നീയല്ലാതെ വേറെ ഒരാളും പറയില്ല. കല്യാണം കഴിച്ച ആളുകള്‍ തന്നെ തമ്മില്‍ തല്ലിപ്പിരിഞ്ഞു വേറെ കെട്ടുന്നില്ലേ? പ്രായോഗികമല്ല നിന്റെ ചിന്താഗതി. നീ അവളെ മനസ്സില്‍ നിന്നും കളഞ്ഞാല്‍, നീയും അവളും തമ്മിലുള്ള ബന്ധം അതോടെ തീര്‍ന്നു. നീ അവളുമായി മേല്‍പ്പറഞ്ഞതില്‍ കൂടുതല്‍ ബന്ധം ഒന്നും ഉണ്ടായിട്ടില്ലല്ലോ? ഐ മീന്‍ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നായിട്ടില്ലല്ലോ?” ഡോണ ചോദിച്ചു. “ഇല്ല..വിവാഹം കഴിയാതെ ഒരിക്കലും ഞാനത് ചെയ്യില്ല. പക്ഷെ ശാരീരിക ബന്ധത്തെക്കാള്‍ വലുതല്ലേ മാനസികബന്ധം? അത് നീ എന്താണ് മനസിലാക്കാത്തത്” “നോക്ക്..ആദ്യം നീ ഒന്ന് മനസിലാക്കുക. നിന്നെപ്പോലെ നീ മാത്രമേ ഉള്ളു. ദിവ്യ ഒരിക്കല്‍ നിന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ ഇന്ന് അവള്‍ക്ക് നിന്നെ വേണ്ട എന്നതും ഒരു സത്യമാണ്. ഈ ഒരു സത്യം സ്വന്തം തലയില്‍ നീ ഒന്ന് ഫീഡ് ചെയ്യ്” “പക്ഷെ നിനക്കറിയാമല്ലോ? അവളെന്നെ വെറുക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. അന്ന് നിന്റെയൊപ്പം ഞാന്‍ അവിടേക്ക് ചെന്നത് അവളെ കഠിനമായി വേദനിപ്പിച്ചു. അത്രയ്ക്ക് അവളെന്നെ സ്നേഹിച്ചിരുന്നു. അവള്‍ക്ക് മറ്റൊരു പെണ്ണിന്റെ
💬 Comments
View all comments