0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1577

കൂടെ എന്നെ കാണുന്നത് താങ്ങാനുള്ള കരുത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവള്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ഇന്ന് അവള്‍ പറയുന്നത് എന്നെയെന്നല്ല ഒരാളെയും വിവാഹം കഴിക്കില്ല എന്നാണ്..അതിനു കാരണക്കാരന്‍ ഞാനല്ലേ” വാസു ഡോണയെ നോക്കി. “ഹേയ്..അല്ല വാസൂ..ഒരിക്കലും നീയല്ല അതിനു കാരണക്കാരന്‍. അവളുടെ മാനസിക വൈകൃതം ആണ് അതിന്റെ പിന്നില്‍. ഒരു പെണ്ണിന്റെ കൂടെ ഒരു ആണിനെ ഇരുട്ടിലോ മറവിലോ രഹസ്യ സ്ഥലത്തോ കാണുന്നതും, അവളുടെ കൂടെ പരസ്യമായി വീട്ടിലേക്ക് ചെല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലേ? നീ എനിക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നെങ്കിലും അവള്‍ ഓര്‍ക്കണമായിരുന്നു. അതെപ്പറ്റി സംസാരിക്കാനും അവളുടെ തെറ്റിദ്ധാരണ മാറ്റാനും ഞാന്‍ എത്ര ശ്രമിച്ചു..അവള്‍ ഒരിക്കലും സംസാരിക്കാന്‍ തയാറായില്ല. നാളെ നിന്റെ കല്യാണശേഷം ആണ് ഇവള്‍ ഈ പെരുമാറ്റം എടുക്കുന്നത് എങ്കില്‍, നീ എന്ത് ചെയ്യും. ഇങ്ങനെയൊരു ഭാര്യയുടെ കൂടെ ജീവിച്ചാല്‍ നിനക്ക് അബദ്ധത്തില്‍ പോലും മറ്റൊരു സ്ത്രീയെ നോക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവള്‍ നിന്നെ വെറുക്കുന്നത് നിനക്ക് ഗുണകരമാണ് എന്നെ ഞാന്‍ പറയൂ. അവളെ നീ മറക്ക്” “ശരിയായിരിക്കാം; പക്ഷെ ഞാന്‍ കാരണം അവള്‍ അവിവാഹിതയായി ജീവിച്ചാല്‍ അതെന്റെ അമ്മയെയും അവളുടെ അച്ഛനെയും വിഷമിപ്പിക്കില്ലേ? അവര്‍ക്ക് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ ഏകമകള്‍ ആണ് ദിവ്യ. അവള്‍ ഇങ്ങനെ ഒരു കടുത്ത തീരുമാനം എടുത്താല്‍..ആ അച്ഛനും അമ്മയും എത്രമാത്രം വിഷമിക്കും?” വാസു ഡോണയെ നോക്കി. ഡോണയുടെ മുഖം ആര്‍ദ്രമായി. അവന്‍ എത്രയധികം ചിന്തിക്കുന്നു എന്നോര്‍ത്തപ്പോള്‍ അവള്‍ അവന്റെ അരികിലേക്കെത്തി അവന്റെ ശിരസില്‍ മെല്ലെ തലോടി. “വാസൂ..നീ എത്രമാത്രം മറ്റു മനുഷ്യരുടെ മനസിനെ പരിഗണിക്കുന്നു..നീ ദൈവം എനിക്ക് തന്ന എന്റെ കൂടെപ്പിറപ്പാണ്...” അവള്‍ അവന്റെ നിറുകയില്‍ ചുംബിച്ച ശേഷം വീണ്ടും തിരികെ ഇരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. “നമ്മള്‍ ഇക്കാര്യത്തില്‍ ഇവിടെ ഒരു തീരുമാനത്തില്‍ എത്താന്‍ പോകുകയാണ്. ഇപ്പോള്‍ നിന്റെ മനസ് എനിക്ക്

💬 Comments

View all comments