0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1578

വ്യക്തമായി മനസിലായിക്കഴിഞ്ഞു. അതുകൊണ്ട് നിന്റെ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നു ഞാന്‍ പറയുന്നത് നീ അക്ഷരം പ്രതി അനുസരിക്കണം. സമ്മതിച്ചോ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് ചോദിച്ചു. “ഇന്ന് ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് നിന്നെയാണ്. എന്റെ അമ്മയേക്കാള്‍ അധികം എന്നുപോലും എനിക്ക് തോന്നാറുണ്ട്. നീ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കാം...” വാസു ഉറച്ച തീരുമാനത്തോടെ പറഞ്ഞു. “ഗുഡ് ബോയ്‌..എങ്കില്‍ കേള്‍ക്ക്. ഈ തീരുമാനം നിന്റെ മനസിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ എടുത്തവ ആണ്. അതില്‍ മൂന്നു ഓപ്ഷന്‍സ് നിനക്ക് ഞാന്‍ നല്‍കുന്നു. ഒന്ന്, ദിവ്യ നാളെ മനസു മാറി നിന്നെ ഇഷ്ടപ്പെട്ടാല്‍ നിനക്ക് അവളെ വിവാഹം കഴിക്കാം. രണ്ട് അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചാല്‍, നീ അതിനെ എതിര്‍ക്കരുത്; പകരം നീ മറ്റൊരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കണം. മൂന്ന്, ദിവ്യ ആരെയും വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍, അവളെ നീ തന്നെ കെട്ടും. അത് ഏതു വിധത്തിലും നടത്താന്‍ നിന്റെ ഒപ്പം ഞാന്‍ മാത്രമല്ല, ഇച്ചായനും ഉണ്ടാകും. എന്ത് പറയുന്നു?” പറഞ്ഞിട്ട് ഡോണ അവനെ നോക്കി. വാസു അല്‍പനേരം അതെക്കുറിച്ച് ചിന്തിച്ച ശേഷം മെല്ലെ പുഞ്ചിരിച്ചു. “ആരാ പറഞ്ഞത് എന്റെ പെങ്ങള്‍ക്ക് ബുദ്ധി ഇല്ലെന്ന്..സമ്മതിച്ചെടീ..സമ്മതിച്ചു..” വാസു പഴയ പ്രസരിപ്പോടെ പറഞ്ഞു. “ഹാവൂ..ദൈവമേ..ഇപ്പോഴാണ്‌ എനിക്ക് സമാധാനം ആയത്. ഇനി നീ ഈ വിഷയം മനസ്സില്‍ നിന്നും കളയുക. ഓക്കെ?” “നിന്നോട് ഇത്രയും നേരം സംസാരിച്ചതുകൊണ്ട് എനിക്ക് എന്റെ തീരുമാനത്തിലെ പോരായ്മകളും പ്രശ്നങ്ങളും ഒക്കെ മനസിലാക്കാന്‍ കഴിഞ്ഞു. ഇല്ലെടി..ഇനി ഈ വിഷയം എന്നെ അലട്ടില്ല..ഒരിക്കലും. പക്ഷെ ഡോണ..ഞാനൊരു സത്യം പറയുകയാണ്... നീ മനുഷ്യസ്ത്രീ അല്ലടീ പിശാചേ....നീ ഒരു മാലാഖ ആണ്..സ്വര്‍ഗ്ഗത്തില്‍ നിന്നും വഴിതെറ്റി എങ്ങനെയോ ഭൂമിയിലെത്തിയ മാലാഖ...” വാസു അവളുടെ കണ്ണിലേക്ക് നോക്കി അത് പറഞ്ഞപ്പോള്‍ ഡോണ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു.

💬 Comments

View all comments