0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1579

“ഒന്ന് പോടാ കാളെ..വാ പോകാം..” അവള്‍ പോകാനായി എഴുന്നേറ്റു. വാസുവും ഒപ്പം എഴുന്നേറ്റു. “ഇപ്പൊ വല്ലാത്ത ഒരു എനര്‍ജി..ഡബിള്‍ സ്ട്രോങ്ങ്‌ ആയതുപോലെ..ആര്‍ക്കെങ്കിലും ഇട്ടു രണ്ട് പെട കൊടുക്കാന്‍ മൂഡ്‌ തോന്നുന്നു” വാസു കൈകള്‍ നിവര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. “ഹ്മം..ഇതാണ് എനിക്ക് വേണ്ടത്. ഈ സ്പിരിറ്റോടെ വേണം നീ നാളെ ഇബ്രാഹിം റാവുത്തര്‍ എന്ന മഹാത്മാവിനെ കാണാന്‍ പോകേണ്ടത്” ഡോണ അവന്റെ തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു. “യെസ്..നാളെ വൈകുന്നേരം ഞാന്‍ അയാളെ കാണും..മിസ്റ്റര്‍ ഇബ്രാഹിം റാവുത്തര്‍ സാഹിബിനെ..” വാസു സ്വയമെന്നപോലെ പറഞ്ഞു. ------------------------------ കൊട്ടാരസദൃശമായ ആ വീടിന്റെ ഗേറ്റിനു പുറത്ത് വാസുവിന്റെ ബൈക്ക് വന്നു നിന്നപ്പോള്‍ സമയം വൈകിട്ട് എട്ടുമണി കഴിഞ്ഞിരുന്നു. കബീര്‍ മന്‍സില്‍ എന്ന് സ്വര്‍ണ്ണ ലിപികളില്‍ ഗേറ്റിന്റെ വശത്ത്‌ എഴുതിയിരിക്കുന്നത് നോക്കിക്കൊണ്ട് വാസു ഉള്ളിലേക്ക് കയറി. വീടിന്റെ വിശാലമായ മുറ്റത്ത് ആരൊക്കെയോ ചേര്‍ന്നു ചില അലങ്കാരപ്പണികള്‍ ചെയ്യുന്നത് വാസു കണ്ടു. വലിയ ഒരു ആര്‍ച്ചില്‍ ഹാപ്പി ബെര്‍ത്ത്‌ ഡേ ഷഫീന എന്നെഴുതി വച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഏതോ പിറന്നാള്‍ പാര്‍ട്ടിക്കുള്ള ഒരുക്കമാണ് എന്നവന് മനസിലായി. മുറ്റത്തിന്റെ ഒരു മൂലയ്ക്കിട്ടിരുന്ന മൂന്നു കസേരകളില്‍ ജിം ബോഡി ഉള്ള മൂന്നു യുവാക്കള്‍ ഇരിപ്പുണ്ടായിരുന്നു. വാസുവിനെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ എഴുന്നേറ്റ് വന്നു. “ആരാ?” അവന്‍ വാസുവിനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു. “റാവുത്തര്‍ സാബ് ഉണ്ടോ?” “ഉണ്ട്..നിങ്ങള്‍ ആരാണ്? എന്താണ് കാര്യം?” “ഞാന്‍ വാസു. ഒരു കച്ചവടത്തിന്റെ കാര്യം സംസാരിക്കാന്‍ വന്നതാണ്‌..സാബിനെ ഒന്ന് കാണണമായിരുന്നു..” “ശരി..വാ കയറി ഇരിക്ക്. ഞാന്‍ മാമനെ വിളിക്കാം” “ഇല്ല.ഞാനിവിടെ നിന്നോളാം..” “ശരി” അവന്‍ ഉള്ളിലേക്ക് പോയപ്പോള്‍ വാസു ചുറ്റും നോക്കി. ഷഫീന അയാളുടെ മകള്‍ ആയിരിക്കും എന്നവന്‍ കണക്ക് കൂട്ടി. ഇന്നല്ല, ചിലപ്പോള്‍ നാളെ ആകും അവളുടെ ജന്മദിനം; അതിന്റെ ഒരുക്കങ്ങള്‍ ആണ് നടക്കുന്നത് എന്നവന് തോന്നി. പണിക്കാര്‍ ജോലി നിര്‍ത്തി പോകാനുള്ള

💬 Comments

View all comments