Chapter Title : മൃഗം 25 [Master]
തയാറെടുപ്പില്‍ ആയിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇബ്രാഹിം റാവുത്തര്‍ വാതില്‍ക്കല്‍ പ്രത്യക്ഷനായി. ആറടി ഉയരവും ഒത്ത ശരീരവുമുള്ള അയാള്‍ക്ക് നരകയറിയ താടിയും പറ്റെ വെട്ടിയ മുടിയുമായിരുന്നു. അയാള്‍ ഗൌരവത്തോടെ വാസുവിനെ നോക്കി. “ആരാ..മനസിലായില്ല?” “ഞാന്‍ വാസു. റാവുത്തര്‍ സാഹിബിനെ കണ്ടൊന്നു സംസാരിക്കാന്‍ വന്നതാ..നമുക്ക് തനിച്ചൊന്നു സംസാരിക്കാന്‍ പറ്റിയ വല്ല ഇടത്തേക്കും ഒന്ന് മാറാന്‍ പറ്റുമോ?’ അവന്‍ ചോദിച്ചു. “എന്താ വിഷയം?” “ഒരു കച്ചവടക്കാര്യം ആണ്..” അയാള്‍ അവനെ സംശയത്തോടെ അടിമുടി ഒന്ന് നോക്കി. “ഇങ്ങോട്ടിരിക്കാം..ഇവിടെ ആരും വരില്ല” ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് റാവുത്തര്‍ പറഞ്ഞു. “നന്ദി സാഹിബ്” വാസു ഉള്ളിലേക്ക് കയറി. അയാളെ വിളിച്ചുകൊണ്ടു വന്ന ജിമ്മന്‍ പഴയ സ്ഥലത്തേക്ക് തന്നെ പോയി. “ഇരിക്ക്” സോഫ ചൂണ്ടി റാവുത്തര്‍ പറഞ്ഞു. അത്യാഡംബരമായി അലങ്കരിച്ചിരുന്ന വിശാലമായ ആ ലിവിംഗ് റൂം വാസു ഒന്നോടിച്ചു നോക്കി. പണക്കൊഴുപ്പ് വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു അതിലെ ഓരോ സാധനങ്ങളും. ലിവിംഗ് റൂമിന്റെ ഒരു കോണിലാണ് അവര്‍ ഇരുന്നത്. “കുടിക്കാന്‍?” റാവുത്തര്‍ ചോദിച്ചു. “ഒന്നും വേണ്ട..എന്താ പുറത്തൊരു അലങ്കാരപ്പണി നടക്കുന്നത്?” അവന്‍ പുഞ്ചിരിയോടെ കുശലാന്വേഷണം പോലെ ചോദിച്ചു. “മോള്‍ടെ പിറന്നാള്‍ ആണ് നാളെ..ഓള്‍ക്ക് ഇരുപത് വയസു തികയുകയാണ്..അതിന്റെ ചെറിയ ഒരു ആഘോഷം” “ഷഫീന മകള്‍ ആണ് അല്ലെ?” “അതെ” “ഒരു മകള്‍ മാത്രമെ ഉള്ളു സാഹിബിന്?” വാസു തന്ത്രപൂര്‍വ്വം ചോദിച്ചു. “അല്ല രണ്ട് മക്കളുണ്ട്. മൂത്തത് മകന്‍” “അദ്ദേഹം എന്തെടുക്കുന്നു?” “വിദേശത്താണ്” “വിദേശത്ത് എവിടെ?” “ഏയ്..അതൊക്കെ എന്തിന് സംസാരിക്കുന്നു. നിങ്ങള്‍ വന്ന കാര്യം പറയൂ” ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ റാവുത്തര്‍ പറഞ്ഞു. “ഒക്കെ റാവുത്തര്‍ സാഹിബ്..ഞാനിനി വന്ന വിഷയം സംസാരിക്കാം. എറണാകുളം റെയില്‍വേ സ്റ്റേഷന് സമീപം തട്ടുകട നടത്തി ജീവിച്ചിരുന്ന മൂസ എന്നൊരു പാവം മനുഷ്യനുണ്ട്. അദ്ദേഹം ഒരു ചേരിയിലെ ചെറിയ പുരയില്‍ ഭാര്യയ്ക്ക് ഒപ്പമാണ് താമസം. അദ്ദേഹത്തിനും ഭാര്യയ്ക്കും ഒരു മകള്‍ ഉണ്ടായിരുന്നു.
💬 Comments
View all comments