Chapter Title : മൃഗം 25 [Master]
മകനും മകളുമായി ഒരൊറ്റയാള്‍..പേര് മുംതാസ്. സാഹിബ് ആ പേര് കേട്ടിട്ടുണ്ടോ?” അയാളുടെ മുഖത്തേക്ക് നോക്കി അവനത് ചോദിച്ചപ്പോള്‍ റാവുത്തര്‍ ഞെട്ടുന്നതും ആ മുഖത്ത് ചുളിവുകള്‍ വീഴുന്നതും വാസു കണ്ടു. അയാളുടെ ഭാവങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് അവന്‍ സോഫയിലേക്ക് ചാരിയിരുന്നു. “നീ ആരാണ്?” അല്‍പ സമയത്തെ മൌനത്തിനു ശേഷം സാഹിബ് വായ തുറന്നു. “ഞാന്‍ ആരാണ് എന്നതില്‍ വലിയ കാര്യമൊന്നുമില്ല..സാഹിബ് എന്റെ ചോദ്യത്തിന്റെ മറുപടി തന്നില്ല” വാസു ചെറിയൊരു പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്. “നീ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. കച്ചവടത്തിന്റെ കാര്യം പറയാന്‍ വന്ന നീ ഏതോ തട്ടുകടക്കാരന്റെ മോളുടെ കാര്യം പറഞ്ഞ് എന്റെ സമയം വേസ്റ്റ് ആക്കാന്‍ വന്നതാണോ?” “സാഹിബ് ഞാനീപ്പറഞ്ഞ മുംതാസിനെ അറിയുമോ? അതിനുള്ള മറുപടി പറയൂ” വാസു ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. “എന്തായാലും വീട്ടില്‍ വന്നു കയറിയ അതിഥിയോട് അപമര്യാദയായി ഞാന്‍ പെരുമാറുന്നില്ല. നീ പോകാന്‍ നോക്ക്.എനിക്ക് വേറെ പണിയുണ്ട്” എഴുന്നേറ്റുകൊണ്ട് റാവുത്തര്‍ പറഞ്ഞു. “ഞാന്‍ താങ്കളുടെ വീട്ടില്‍ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ല സര്‍..താങ്കള്‍ ദയവായി ഇരിക്കണം. എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മനസെങ്കിലും ഒന്ന് കാണിക്ക്” “ഹും നീ വന്നത് തന്നെ കള്ളം പറഞ്ഞുകൊണ്ടാണ്. കച്ചവടകാര്യം അല്ലാതെ മറ്റൊന്നും സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. നിനക്ക് പോകാം. ഇനി ഒരു സംസാരം വേണ്ട” “ഇതൊരു കച്ചവടക്കാര്യം തന്നെയാണ് സാഹിബ്. ഇവിടുത്തെ കച്ചവട വസ്തു പക്ഷെ സ്വര്‍ണ്ണം അല്ലെന്ന് മാത്രം..അതുകൊണ്ട് നിങ്ങള്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കണം..കേട്ടെ പറ്റൂ..” വാസു എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു. “നാളെ എന്റെ മോള്‍ടെ പിറന്നാള്‍ ആണ്. അതിന്റെ ഒരു സന്തോഷത്തിലാണ് ഞാനും എന്റെ കുടുംബവും. പുറത്ത് നീ കണ്ട മൂന്നു പിള്ളേര്‍ എന്റെ അനന്തിരവന്മാര്‍ ആണ്..എന്റെ കച്ചവടത്തിലും നിന്നെപ്പോലെയുള്ള ആളുകളുടെ കാര്യത്തിലും എന്നെ എല്ലാ വിധത്തിലും സഹായിക്കുന്ന പിള്ളേര്‍. അവരെ ഞാന്‍ വിളിച്ച് നിന്നെ വെളിയിലേക്ക് നിര്‍ബന്ധിച്ചു പറഞ്ഞു വിടണോ,
💬 Comments
View all comments