0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1583

അതോ നീ സ്വയം പോകുന്നോ?” രൂക്ഷമായി വാസുവിനെ നോക്കിക്കൊണ്ട് സാഹിബ് ചോദിച്ചു. അയാളുടെ ശബ്ദം ഉയര്‍ന്നിരുന്നു. “താങ്കളുടെ മകളുടെ പിറന്നാള്‍ അലങ്കോലമാക്കാന്‍ വന്നതല്ല ഞാന്‍. എനിക്ക് ഒരല്‍പ്പ സമയം തന്നു ഞാന്‍ പറയുന്നത് ക്ഷമയോടെ താങ്കള്‍ ഒന്ന് കേള്‍ക്കാന്‍ മനസുവച്ചാല്‍, എനിക്ക് ഇനിയും ഇതുപോലെയുള്ള വരവുകള്‍ ഒഴിവാക്കാന്‍ പറ്റുമായിരുന്നു. കാരണം താങ്കളോട് സംസാരിക്കാന്‍ വന്ന വിഷയം എനിക്ക് സംസാരിച്ചേ പറ്റൂ..” അവന്റെ കൂസലില്ലാത നില്‍പ്പും മറുപടിയും റാവുത്തരുടെ കോപം ജ്വലിപ്പിച്ചു. സംസാരം കേട്ട് അയാളുടെ ഭാര്യയും മകളും വാതില്‍ക്കലെത്തി അവരെ നോക്കി. സുന്ദരിയായ ഷഫീന വാസുവിനെ തെല്ലു ഭയത്തോടെയാണ് നോക്കിയത്. അവന്റെ മുഖം എവിടെയോ കണ്ടിട്ടുള്ളത് പോലെ അവള്‍ക്ക് തോന്നി. “എന്താണ് വാപ്പാ..എന്തുപറ്റി” അവള്‍ വിളിച്ചു ചോദിച്ചു. “ഒന്നുമില്ല. നിങ്ങള്‍ അപ്പുറത്ത് പൊക്കോ...” അവര്‍ പോയപ്പോള്‍ റാവുത്തര്‍ വാസുവിനെ നോക്കി പുറത്തേക്ക് വിരല്‍ ചൂണ്ടി. “ഉം..കടക്ക് പുറത്ത്” അയാള്‍ ആജ്ഞാപിച്ചു. വാസു ഒരു പുഞ്ചിരിയോടെ സോഫയിലേക്ക് ചാരി കാലിന്മേല്‍ കാലുകയറ്റി വച്ചിരുന്നു. റാവുത്തര്‍ കോപം കൊണ്ട് വിറയ്ക്കുന്നത് അവന്‍ കണ്ടു. “സാഹിബ്..നിങ്ങള്‍ ബി പി കൂട്ടാതെ അടങ്ങി ഒരു പത്തുമിനിറ്റ് അവിടിരുന്നാല്‍ ഞാനങ്ങ് പോയേക്കാം..വെറും പത്തുമിനിറ്റ്..അതുമതി എനിക്ക്” വാസു അയാളുടെ കോപക്രാന്തമായ മുഖത്തേക്ക് നോക്കി മൃദുവായി പറഞ്ഞു. “സുഹൈല്‍..അംജദ്..ഫൈസല്‍...” റാവുത്തര്‍ പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ചു. യുവാക്കള്‍ മൂവരും തിടുക്കത്തോടെ ഉള്ളിലേക്ക് വന്നു. “എന്താ മാമാ..എന്ത് പറ്റി” കോപഭാവത്തോടെ നില്‍ക്കുന്ന റാവുത്തരോട് അവര്‍ ചോദിച്ചു. മസിലുരുട്ടിക്കയറ്റി ഉറച്ച ശരീരമുള്ള അവര്‍ മൂവരും സോഫയില്‍ അലസമായി ഇരിക്കുന്ന വാസുവിനെയും നോക്കി. “പണിക്കാര് പോയോ” റാവുത്തര്‍ ചോദിച്ചു. “പോയി..ഇപ്പോള്‍ അങ്ങോട്ട്‌ പോയതെ ഉള്ളു. ബാക്കി നാളെ പകല്‍ വന്നു തീര്‍ത്തോളാം എന്ന് പറഞ്ഞു” അവരില്‍ ഒരാള്‍ പറഞ്ഞു. “എന്താ മാമാ വിളിച്ചത്?” മറ്റൊരുവന്‍ ചോദിച്ചു. “ദാ ഇവന്‍ എന്തോ അലമ്പുണ്ടാക്കാന്‍ കേറി വന്നതാണ്‌. ഇരുചെവി അറിയാതെ

💬 Comments

View all comments