0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1584

ഇവനെ പുറത്ത് കള.. ഞാന്‍ അകത്തോട്ടു പോവാണ്..” അങ്ങനെ പറഞ്ഞിട്ട് റാവുത്തര്‍ ഉള്ളിലേക്ക് പോയി കതകടച്ചു. ചെറുപ്പക്കാര്‍ ഒരു വികടച്ചിരിയോടെ ടീഷര്‍ട്ടിന്റെ കൈകള്‍ മേലേക്ക് തെറുത്ത് കയറ്റി വാസുവിനെ നോക്കി. “എന്താ ചേട്ടാ പ്രശ്നം?” അവരിലൊരാള്‍ സൌമ്യമായി, എന്നാല്‍ ഭീഷണിച്ചുവയോടെ ചോദിച്ചു. “ചേട്ടാന്നു വിളിക്കണ്ട..നമ്മളൊക്കെ ഏതാണ്ട് ഒരേ പ്രായമാണ്. എനിക്ക് സാഹിബിനോടൊരു കാര്യം സംസാരിക്കണം. പക്ഷെ അദ്ദേഹം അത് കേള്‍ക്കാന്‍ തയാറല്ല. നിങ്ങള്‍ പറ്റുമെങ്കില്‍ അദ്ദേഹത്തോട് പറഞ്ഞൊന്നു വിളിച്ചോണ്ട് വാ. എനിക്ക് ഒരു പത്തു മിനിറ്റ്..അല്ലേല്‍ വേണ്ട..ഒരു അഞ്ചു മിനിറ്റ് മതി..” വാസു അവരെ മൂവരെയും നോക്കി പറഞ്ഞു. “സംസാരിക്കാന്‍ താല്‍പര്യമില്ല എങ്കില്‍ പിന്നെ കേള്‍പ്പിച്ചേ പറ്റൂ എന്ന് നിനക്കെന്താണ് ഇത്ര നിര്‍ബന്ധം? ഞങ്ങളോട് പറ..ഞങ്ങള്‍ പിന്നെ മാമനോട് പറഞ്ഞോളാം..ഒരു അലമ്പുണ്ടാക്കാതിരിക്കാനാണ് നിനക്ക് അല്‍പം മര്യാദ തരുന്നത്” അവരിലൊരാള്‍ പറഞ്ഞു. “അദ്ദേഹത്തോട് പറയേണ്ട കാര്യം നിങ്ങളോട് പറഞ്ഞിട്ട് പ്രയോജനമില്ല. അദ്ദേഹത്തോട് നേരിട്ട് പറഞ്ഞ് അതില്‍ അദ്ദേഹത്തിന്റെ മറുപടിയും അറിഞ്ഞ ശേഷമേ എനിക്ക് പോകാന്‍ പറ്റൂ..” “എന്തായാലും തല്‍ക്കാലം നീ എഴുന്നേല്‍ക്ക്..എന്നിട്ട് പോകാന്‍ നോക്ക്..ഉം” ഒരുത്തന്‍ സ്വരം അല്‍പ്പം കടുപ്പിച്ചു. വാസു ഒരു പത്രമെടുത്ത് അതിലേക്ക് നോക്കി വായിക്കുന്ന മട്ടില്‍ ഇരുന്നപ്പോള്‍ ചെറുപ്പക്കാര്‍ക്ക് കോപം നുരച്ചുപൊന്തി. “ഛീ എഴുന്നെല്‍ക്കാടാ നായെ..” ഒരുത്തന്‍ വാസുവിന്റെ ഷര്‍ട്ടിനു പിടിച്ചു മേലോട്ട് പൊക്കി എഴുന്നേല്‍പ്പിച്ചു. “ഇവനെ തൂക്കിയെടുത്ത് എറിയടാ ഫൈസലേ..” മറ്റൊരുവന്‍ പറഞ്ഞു. ഷര്‍ട്ടിനു പിടിച്ചിരുന്നവന്‍ വാസുവിനെ പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചപ്പോള്‍ വാസു അവന്റെ കൈ തട്ടിമാറ്റി. “നോക്ക്..ഞാന്‍ വാസു..വന്ന കാര്യം സാധിച്ചിട്ടെ ഞാന്‍ പോകൂ. നിങ്ങളുടെ മാമന്‍ എന്നോട് സംസാരിക്കും..ഇല്ലെങ്കില്‍ സംസാരിപ്പിക്കാന്‍ എനിക്കറിയാം...നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടുവാ..ഈ വീട്ടിനുള്ളില്‍ വച്ച് വെറുതെ കശപിശ ഉണ്ടാക്കണ്ട...നാളെ ആ കൊച്ചിന്റെ പിറന്നാള്‍ ആണ്.. തന്നെയുമല്ല കശപിശകൊണ്ട് ഒരു ഗുണവുമില്ല..അതാ....” “ഡയലോഗടിക്കുന്നോടാ നായെ..ഇറങ്ങടാ പന്നീ വെളിയില്‍..” അവരിലൊരാള്‍ അങ്ങനെ പറഞ്ഞുകൊണ്ട്

💬 Comments

View all comments