Chapter Title : മൃഗം 25 [Master]
വാസുവിന്റെ മുഖം ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. മിന്നല്‍ പോലെ ഒഴിഞ്ഞു മാറിയ വാസു ആദ്യം ചെയ്തത് അവന്റെ ഷര്‍ട്ടിനു പിടിച്ചവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയാണ്. ആ കാല്‍ നിലത്തേക്ക് വച്ചു തിരിഞ്ഞ വാസുവിന്റെ മുഷ്ടി തന്നെ ഇടിക്കാന്‍ ശ്രമിച്ചവന്റെ കഴുത്തില്‍ ഊക്കോടെ പതിഞ്ഞു. അവനൊരു ഞരക്കത്തോടെ നിലത്തേക്ക് കൂപ്പുകുത്തിയപ്പോള്‍ മൂന്നാമന്‍ വാസുവിനെ ആഞ്ഞു ചവിട്ടി. ഒഴിഞ്ഞു മാറിയ വാസു അവന്റെ മുട്ടിനു മുകളില്‍, തുടയ്ക്ക് ആഞ്ഞു ചവിട്ടി. ബാലന്‍സ് തെറ്റി ടീപോയിലേക്ക് തലയടിച്ച് അവന്‍ വീണപ്പോഴേക്കും ആദ്യത്തെ ചവിട്ട് കൊണ്ടവന്‍ അവന്റെ നേരെ പാഞ്ഞടുത്തു. ഒന്ന് വെട്ടിത്തിരിഞ്ഞ വാസു അവന്റെ വാരിയെല്ലില്‍ ശക്തമായി ഇടിച്ചു. ഒരു നിലവിളിയോടെ അവന്‍ ചെരിഞ്ഞു സോഫയും മറിച്ച് വീണു. കഴുത്തിന് ഇടി കിട്ടിയവന്‍ ഇതിനിടെ ചാടി എഴുന്നേറ്റെങ്കിലും എഴുന്നേറ്റ വഴിക്ക് അവന്റെ മുഖമടച്ച് ഒരു അടി കൂടി കിട്ടിയതോടെ അവന്‍ വീണ്ടും നിലത്തേക്ക് വീണു. തുടയ്ക്ക് ചവിട്ട് കിട്ടിയവന്‍ ഞൊണ്ടിക്കൊണ്ട് വാസുവിനെ ഇടിക്കാനൊരു ശ്രമം നടത്തിയെങ്കിലും അവന്റെ കൈ പിടിച്ചു തിരിച്ച് വാസു ഊക്കോടെ മുന്‍പോട്ടു തള്ളിയതോടെ അവനും നിലത്തേക്ക് മൂക്കും കുത്തി വീണുപോയി. ശബ്ദം കേട്ടോടി വന്ന റാവുത്തര്‍ അടികൊണ്ട് അവശരായി കിടക്കുന്ന അനന്തിരവന്മാരെ കണ്ടു ഞെട്ടി. അയാളുടെ പിന്നാലെ മകളും ഭാര്യയും വെളിയിലേക്ക് വന്നു. “വീട്ടില്‍ കയറി പോക്രിത്തരം കാണിക്കുന്നോടാ നായെ” എന്നലറിക്കൊണ്ട് ഒരു കത്തിയുമായി റാവുത്തര്‍ വാസുവിന് നേരെ കുതിച്ചു. “വാപ്പച്ചി വേണ്ടാ..” എന്ന് മകള്‍ വിളിച്ചു പറഞ്ഞെങ്കിലും അയാള്‍ വൈകിപ്പോയിരുന്നു. വശത്തേക്ക് മിന്നായം പോലെ ചുവടുവച്ചു മാറിയ വാസു കത്തിപിടിച്ചിരുന്ന അയാളുടെ കൈപിടിച്ച് തിരിച്ച് പിന്നിലേക്കാക്കി, കത്തി പിടിച്ചുവാങ്ങി അയാളുടെ കഴുത്തില്‍ മുട്ടിച്ചു. “എടാ റാവുത്തരേ..ഇതുകൊണ്ട് ഞാനൊരു വര വരയ്ക്കട്ടെ നിന്റെ ഈ കഴുത്തില്‍..” കത്തി അമര്‍ത്തിക്കൊണ്ട് വാസു മുരണ്ടു. “അയ്യോ എന്റെ വാപ്പച്ചിയെ കൊല്ലല്ലേ..” കൈകള്‍ കൂപ്പിക്കൊണ്ട് അയാളുടെ മകള്‍ അവനോട്
💬 Comments
View all comments