0%

Chapter Title : മൃഗം 25 [Master]

Author : Master Read All Parts 1586

അപേക്ഷിച്ചു. വാസു കത്തി മാറ്റിയ ശേഷം അയാളെ പിടിച്ചു സോഫയിലേക്ക് തള്ളി. ഒരു ചാക്കുകെട്ട് ചെന്നു വീഴുന്നതുപോലെ റാവുത്തര്‍ സോഫയിലേക്ക് വീണു. “തന്നോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഈ ഊള പിള്ളേരുടെ മസില്‍ ബലം കണ്ടു താന്‍ അഹങ്കരിച്ചു. ഇനി താന്‍ കേള്‍ക്ക്..ഇവന്മാരും തന്റെ ഭാര്യയും മകളും എല്ലാവരും കേള്‍ക്ക്...ഞാന്‍ വാസു...ഇവിടെ തന്നെ കാണാന്‍ എത്തിയത് തന്റെ മകന്‍ പിഴപ്പിച്ചു കൊല്ലിച്ച മുംതാസ് എന്ന പെണ്‍കുട്ടിക്ക് വേണ്ടിയാണ്. എനിക്ക് തന്റെ മകനെ വേണം. അവന്‍ എവിടെയുണ്ട് എന്നെനിക്ക് അറിയണം... അത് പറഞ്ഞില്ലെങ്കില്‍ തന്റെ കഴുത്ത് ഞാനരിയും..പറയടോ? ഏതു രാജ്യത്താണ് അവനെ താന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്” സോഫയില്‍ ഇരുന്ന റാവുത്തരുടെ നെഞ്ചില്‍ കാലമര്‍ത്തി കഴുത്തില്‍ കത്തി കുത്തി നിര്‍ത്തി വാസു ചോദിച്ചു. അയാളുടെ കഴുത്തില്‍ നിന്നും ചോര പൊടിയുന്നത് കണ്ട ഷഫീനയും അവളുടെ ഉമ്മയും നിലവിളിച്ചു. ഉമ്മ ഓടിയെത്തി വാസുവിന്റെ കാല്‍ക്കല്‍ വീണു. “എന്റെ ഇക്കാനെ കൊല്ലല്ലേ..കൊല്ലല്ലേ..” അവര്‍ നിലവിളിച്ചു. “അയ്യോ എന്റെ വാപ്പച്ചിയെ വിടോ..കബീര്‍ ഇക്ക പാരീസിലുണ്ട്...” ഷഫീന ഭീതിയോടെ വിളിച്ചു പറഞ്ഞു. “ഷഫീന..” റാവുത്തര്‍ അലറി. വാസു അയാളുടെ മുഖമടച്ച് അടിച്ചു. അയാളുടെ മുഖം ഒരു വശത്തേക്ക് കോടിപ്പോയത് പോലെ ആയി. അത് കണ്ടതോടെ ഷഫീന ഉറക്കെ കരഞ്ഞു. “ഇവിടെ വാടീ” വാസു റാവുത്തരുടെ നെഞ്ചില്‍ കത്തി കുത്തി നിര്‍ത്തി അവളെ വിളിച്ചു. അവള്‍ വിറച്ചു കൈകള്‍ കൂപ്പിക്കൊണ്ട്‌ അവന്റെ അരികിലെത്തി. അവളുടെ ഉമ്മ അവന്റെ കാല്‍ക്കല്‍ കിടന്നു കരയുന്നുണ്ടയിരുന്നു. “സത്യമാണോ നീ പറഞ്ഞത്? അവന്‍ പാരീസില്‍ ഉണ്ടോ?” “അത്..അത്..” അവള്‍ ഭീതിയോടെ റാവുത്തരെ നോക്കി. വാസു അയാളുടെ തലയ്ക്ക് തന്നെ ഒരെണ്ണം കൊടുത്തു. പിന്നെ അവളെ നോക്കി. “പറഞ്ഞില്ലെങ്കില്‍ നിന്റെ വാപ്പയുടെ മയ്യത്ത് നീ ഇന്ന് കാണും..” “അയ്യോ സത്യമാണ് പറഞ്ഞത്..ഇക്ക പാരീസിലുണ്ട്..” “അവന്റെ അഡ്രസ്സ്..ഫോണ്‍ നമ്പര്‍ എന്നിവ കുറിച്ച്

💬 Comments

View all comments