Chapter Title : മൃഗം 25 [Master]
നിന്നിരുന്ന ഇടത്ത് നിന്നും അല്‍പ്പം മാറി ബ്രേക്കിട്ടു. കടുത്ത പകയോടെ ഷാജിയും ഏതാണ്ട് ആറു ഗുണ്ടകളും വണ്ടിയില്‍ നിന്നും ഇറങ്ങി അവനെ സമീപിച്ചു. വാസു കരുതലോടെ നിലയുറപ്പിച്ചു. ഗുണ്ടകള്‍ തന്നെ വളയാന്‍ തുടങ്ങിയപ്പോള്‍ വാസു കൈ ചൂണ്ടി. “മുന്‍പില്‍ നില്‍ക്കിനെടാ..ഈ വരയ്ക്ക് ഇപ്പുറം വന്നാല്‍, വരുന്നവനെ ഞാന്‍ അവിടെ കുഴിച്ചുമൂടും..ജീവനോടെ..ഈ സ്ഥലത്തിന് ചുറ്റും എന്റെ ആളുകള്‍ കാവലുണ്ട്. അഭ്യാസത്തിനു മുതിര്‍ന്നാല്‍ പണി വരുന്ന വഴി നിനക്കൊന്നും ഊഹിക്കാന്‍ പോലും പറ്റില്ല..ഉം..” അവന്‍ മുരണ്ടു. ഗുണ്ടകള്‍ ഷാജിക്ക് പിന്നിലായി നിലയുറപ്പിച്ചു. “എന്റെ മോള്‍ എവിടെ? എന്താണ് നിന്റെ ആവശ്യം? പറയടാ..എന്റെ മോളെവിടെ?” ഷാജി പതിഞ്ഞ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു. “നിന്റെ മോള്‍ ഇപ്പോള്‍ സുരക്ഷിതയാണ്. എന്റെ ആവശ്യം മുന്‍പും ഞാന്‍ നിന്നോട് പറഞ്ഞിരുന്നു. മുംതാസ്..ഓര്‍മ്മ ഉണ്ടല്ലോ” വാസു അവന്റെ കണ്ണിലേക്ക് നോക്കി. “ഓഹോ..അപ്പോള്‍ അതിനാണ് നീ ഈ കളി കളിച്ചത് അല്ലെ. നീ തീ കൊണ്ട് തല ചൊറിയുകയാണ്..” “ചെറുപ്പം മുതലുള്ള ശീലമാണ് തീ കൊണ്ടുള്ള ഈ തല ചൊറിച്ചില്‍..മാറ്റാന്‍ പ്രയാസമാണ്. സംസാരിച്ചു കളയാന്‍ സമയമില്ല. നീ സത്യം പറയാന്‍ തയാറാണോ? ആണെങ്കില്‍ നിന്റെ മോള്‍ ഇന്ന് തന്നെ വീട്ടില്‍ എത്തും. അല്ല അതിനു നിനക്ക് മനസില്ല എങ്കില്‍, ജീവിതത്തില്‍ ഒരിക്കലും പിന്നെ നീ അവളെ കാണില്ല..വേഗം തീരുമാനിക്കാം...” വാസു ബൈക്കിലെക്ക് കയറി ഇരുന്നു. “ഇക്കാ..അടിച്ചു കൊല്ലട്ടെ ഈ നായിന്റെ മോനെ” കൂടെ വന്ന ഒരു ഗുണ്ട ഷാജിയോട് ചോദിച്ചു. ഒരു ചാട്ടത്തിന് വാസു അവനെ പിടിച്ചു. പിന്നെ തോളിലേക്ക് കയറ്റി കറക്കി ഒരൊറ്റ അടിയായിരുന്നു നിലത്തേക്ക്. അവന്റെ ബോധം പോയത് കണ്ട മറ്റുള്ളവര്‍ ഞെട്ടലോടെ അവനെ നോക്കി. “ഷാജി..അഭ്യാസം കാണിക്കരുത് എന്ന് ഈ ഞാഞ്ഞൂലുകളോട് പറഞ്ഞേക്ക്..അറിയാമല്ലോ നിനക്കെന്നെ..” വാസു മുരണ്ടു. “നിങ്ങള്‍ പോ..ഇത് ഞാന്‍ കൈകാര്യം ചെയ്തോളാം..” ഷാജി ബാക്കി ഉണ്ടായിരുന്നവരോട് പറഞ്ഞു. അവര്‍ വണ്ടിയുടെ അരികിലേക്ക് പോയപ്പോള്‍ ഷാജി ദൈന്യതയോടെ അവനെ നോക്കി. “വാസൂ..എന്റെ മോള്‍..അവളെനിക്ക് ജീവനാടാ..എന്റെ കുഞ്ഞിന് വല്ലതും പറ്റിയാല്‍ പിന്നെ ഞാന്‍..” എന്ത് പറയണം എന്നറിയാതെ കടുത്ത നിരാശയോടെ ഷാജി കരഞ്ഞു. “നിന്റെ
💬 Comments
View all comments