Chapter Title : മൃഗം 25 [Master]
മോള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല..പക്ഷെ അത് നിന്റെ തീരുമാനം പോലെ ഇരിക്കും. നിനക്ക് ഇപ്പോഴും നിന്റെ മുതലാളിമാരാണ് വലുതെങ്കില്‍, നീ മകളെ മറന്നേക്കുക..” വാസു വീണ്ടും ബൈക്കിലേക്ക് കയറി. ഡോണ അവരുടെ സംസാരം മൊത്തം പകര്‍ത്തുന്നുണ്ടായിരുന്നു. വാസുവിന്റെ പോക്കറ്റില്‍ അവളൊരു റിമോട്ട് മൈക്ക് സൂക്ഷിച്ചിരുന്നു. “പറ..ഞാനെന്ത് ചെയ്യണം” “അന്ന്, മുംതാസിനെ തട്ടിക്കൊണ്ടു പോയ ദിവസം എന്താണ് നടന്നത് എന്ന് നീ പച്ച മലയാളത്തില്‍ പറയണം. അത് ശരി വച്ചുകൊണ്ട് ഒരു വെള്ളക്കടലാസില്‍ നീ ഒപ്പിട്ടും തരണം” വാസു പറഞ്ഞു. “ഞാനത് പറഞ്ഞാല്‍, അവരെന്നെ കൊല്ലും..” “പറഞ്ഞില്ലെങ്കില്‍, നിന്റെ മോളെ ഞാന്‍ ആദ്യം കൊല്ലും..പിന്നെ നിന്നെയും” വാസു പുഞ്ചിരിച്ചു. “നീ ഇത്ര ക്രൂരനാകരുത്” “ഞാനല്ല..നീയാണ് ക്രൂരത കാണിക്കുന്നത്. ഒരു പാവം പെണ്ണിന് നീതി വാങ്ങി കൊടുക്കാന്‍ നീ സഹകരിക്കുന്നില്ലെങ്കില്‍, ഒരു ദയയും നീ അര്‍ഹിക്കുന്നില്ല...” “പക്ഷെ അവരിതറിഞ്ഞാല്‍” “നീ ഇപ്പോള്‍ പറയുന്നത് ഞാനും നീയുമല്ലാതെ മറ്റൊരാളും അറിയില്ല. ഈ വിവരം ഞാന്‍ അവര്‍ പിടിയിലാകുന്ന നിമിഷം വരെ പുറത്ത് വിടുകയുമില്ല. പിന്നെങ്ങനെ അവര്‍ ഇതറിയും? നീയായിട്ട് പറയാതിരുന്നാല്‍ മാത്രം മതി” “എനിക്ക് നിന്നെ വിശ്വസിക്കാമോ?” “ഉറപ്പായും” “എനിക്ക് ഭയമാണ്. പക്ഷെ എന്റെ മോളെക്കാള്‍ വലുതല്ല എനിക്ക് മറ്റൊന്നും. അതുകൊണ്ട് ഞാന്‍ എല്ലാം പറയാം..എല്ലാം” “എങ്കില്‍ വാ..നമുക്ക് അല്‍പം അങ്ങോട്ട് മാറി നിന്നു സംസാരിക്കാം..നീ പറയുന്നത് ഡോണയോടായിരിക്കും. എന്നോടല്ല. സംസാരിക്കുന്നത് ക്യാമറയുടെ മുന്‍പിലും” വാസു പറഞ്ഞു. “വാസൂ..നീ എന്നെ ചതിക്കുമോ? ഈ വീഡിയോ നീയോ അവളോ പുറത്ത് വിട്ടാല്‍ പിന്നെ അവര്‍ എന്നെ കൊന്നു കടലില്‍ തള്ളും” ഷാജി ഭീതിയോടെ പറഞ്ഞു. “വാസുവിന് ഒരൊറ്റ വാക്കേ ഉള്ളൂ. ഈ വിവരം ഞങ്ങള്‍ ഒരിക്കലും വെളിയില്‍ വിടില്ല. ഇത് ഡെവിള്‍സ് പിടിയിലാകുന്ന നിമിഷം വരെ രഹസ്യമായിരിക്കും. അവര്‍ അറസ്റ്റില്‍ ആയ ശേഷം മാത്രമേ ഇത് പുറത്ത് വരൂ. പിന്നെ നിനക്ക് പേടിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങളോട് സഹകരിക്കുന്ന നിന്റെ സുരക്ഷ ഞങ്ങളുടെയും ഉത്തരവാദിത്തമാണ്..മുംതാസിനു നീതി വാങ്ങി കൊടുക്കുക മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം..മറ്റൊന്നുമല്ല..ഉം വാ..” ഷാജി മടിച്ചുമടിച്ച് അവന്റെ ഒപ്പം ആ പൊളിഞ്ഞ കെട്ടിടത്തിന്റെ
💬 Comments
View all comments